ഗായിക സിതാരയുടെ സംഗീതവിരുന്ന് 12ന്
text_fieldsപിന്നണിഗായിക സിതാരയുടെ സംഗീതവിരുന്നുമായി ബന്ധപ്പെട്ട്
സംഘാടകർ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: പിന്നണിഗായിക സിതാരയുടെ മ്യൂസിക് ബാൻഡായ ‘പ്രോജക്ട് 2023 മലബാറിക്കസി’ന്റെ സംഗീതവിരുന്ന് ജനുവരി 12ന് വൈകീട്ട് ഏഴരക്ക് അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജെ.എൻ.എഫ് അസോസിയേറ്റ്സിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിരവധി തവണ ഒമാനിൽ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുള്ള സിതാര ഇതാദ്യമായാണ് സ്വന്തം ബാൻഡുമായി ഒമാനിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. സീ പേൾ ഗോൾഡ് ആൻഡ് ഡയമണ്ട് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വാർത്തസമ്മേളനത്തിൽ ജിജിൻ ജിത്, ഫിറോസ് ഹസ്സൻ, നവാസ് ഇസ്മായിൽ, റോയ് പുത്തൂർ, ഫ്രാൻസിസ് തലച്ചിറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

