Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശ്ര​ദ്ധേ​യ​മാ​യി റൂ​വി...

ശ്ര​ദ്ധേ​യ​മാ​യി റൂ​വി കെ.​എം.​സി.​സി മെ​ഗാ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ

text_fields
bookmark_border
Sincerely Ruvi KMCC Mega Grand Iftar
cancel
camera_alt

റൂ​വി കെ.​എം.​സി.​സി ഒ​രു​ക്കി​യ മെ​ഗാ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്‌: റൂ​വി കെ.​എം.​സി.​സി ഒ​രു​ക്കി​യ മെ​ഗാ ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. ന​ഗ​ര ഹൃ​ദ​യ​ഭാ​ഗ​മാ​യ റു​വി ഖാ​ബൂ​സ്‌ മ​സ്ജി​ദി​ന്റെ വി​ശാ​ല പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടി​ലാ​ണ്​ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്ന​ത്‌.

കോ​വി​ഡ്കാ​ല​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ്‌ റു​വി ഖ​ബൂ​സ്‌ മ​സ്ജി​ദ്‌ അ​ങ്ക​ണം ഒ​രു പൊ​തു ഇ​ഫ്താ​റി​ന്‌ സാ​ക്ഷ്യം വ​ഹി​ച്ച​ത്‌‌. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നാ​ലാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ സം​ബ​ന്ധി​ച്ചു‌. ‌

മ​സ്ക​ത്ത്‌ കെ.​എം.​സി.​സി അ​ധ്യ​ക്ഷ​ൻ റ​ഹീ​സ്‌ അ​ഹ​മ്മ​ദ്‌, ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ എം.​ഡി​യും മു​സ്​​ലിം ലീ​ഗ്‌ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്‌ ഉ​പ്പ​ള, സു​ഹു​ൽ ഫൈ​ഹ എം.​ഡി വാ​ഹി​ദ് , മ​സ്ക​ത്ത്‌ കെ.​എം.​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, ട്ര​ഷ​റ​ർ പി.​ടി.​കെ. ഷ​മീ​ർ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​ബാ​ർ വി​ങ് കോ ​ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ്‌ ഹ​സ​ൻ, മ​ല​ബാ​ർ വി​ങ് ക​ൺ​വീ​ന​ർ ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ, മു​ജീ​ബ് ക​ട​ലു​ണ്ടി, ഷ​മീ​ർ പാ​റ​യി​ൽ, റു​വി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്‌ മ​സ്ജി​ദ്‌ ഇ​മാം തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

റു​വി കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ റ​ഫീ​ഖ്‌ ശ്രീ​ക​ണ്ഠാ​പു​രം, അ​മീ​ർ കാ​വ​നൂ​ർ, മു​ഹ​മ്മ​ദ്‌ വാ​ണി​മേ​ൽ, റു​വി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ, വ​ള​ന്‍റി​യ​ർ വി​ങ്, റൂ​വി കെ.​എം.​സി.​സി വി​മ​ൻ​സ് വി​ങ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarOman NewsRamadam
News Summary - Sincerely Ruvi KMCC Mega Grand Iftar
Next Story