സിനാവ് സമദ് കെ.എം.സി.സി ആദരവും വിജയാഘോഷവും
text_fieldsമസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മറ്റി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചപ്പോൾ
സിനാവ്: മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് വിജയാഘോഷവും നടത്തി. സമദ് ഷാൻ മദ്റസയിൽ നടന്ന ചടങ്ങ് മസ്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറിയും കെ.എം.സി.സി ഉപദേശക സമിതി ചെയർമാനുമായ ഇമ്പിച്ചാലി ഉസ്താദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അലി പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ അബൂബക്കർ ഹാജി, സമീർ പച്ചായി, സമദ് ഷാൻ കോർഡിനേറ്റർ നൗഫൽ കുന്നത്ത് എന്നിവർ സംസാരിച്ചു. സിനാവ് സമദ് കെ.എം.സി.സി അംഗങ്ങളുടെ കുടുംബങ്ങളിൽനിന്നും ഇരുപതോളം കുട്ടികൾക്ക് ഉപഹാരം നൽകി. കഴിഞ്ഞ അഞ്ച് വർഷങ്ങളായി സിനാവ് സമദ് കെ.എം.സി.സി ഉന്നത വിജയികൾക്കുള്ള ആദരവ് നൽകാറുണ്ട്.

