മഹാത്മജിയുടെ 150ാം ജന്മദിനം സിേമ്പാസിയം സംഘടിപ്പിക്കും
text_fieldsമസ്കത്ത്: ഇൻറർനാഷനൽ ഗാന്ധിയൻ തോട്ട്സ് ഒമാൻ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷവും സിേമ്പാസിയവും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറര മുതൽ റൂവി ഹഫാ ഹൗസ് ഹോട്ടലിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്താസേമ്മളനത്തിൽ അറിയിച്ചു. മുൻ കേന്ദ്രമന്ത്രിയും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായ തിരുന്നാവുക്കരസ്സർ ഉദ്ഘാടനം ചെയ്യും. റിട്ട. ഹൈകോടതി ജഡ്ജി ബി. െകമാൽപാഷ മുഖ്യാതിഥിയായിരിക്കും.
സംഘടനയുടെ മുൻ കേരള ചെയർമാനും മുൻ കോട്ടയം ഡി.സി.സി പ്രസിഡൻറുമായ അഡ്വ.ടോമി കല്ലാനി, ചെന്നൈ നോർത് ഡി.സി.സി പ്രസിഡൻറും ഇൻറർനാഷനൽ ഗാന്ധിയൻ തോട്ട്സ് തമിഴ്നാട് ചെയർമാനുമായ ഡോ. റൂബി മനോഹരൻ എന്നിവർ പെങ്കടുക്കും. ‘നിയമലംഘനം 1947ന് മുമ്പും പിമ്പും’ എന്ന വിഷയത്തിൽ ജസ്റ്റിസ് െകമാൽ പാഷ സംസാരിക്കും. ഒമാനിലെ വിവിധ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക മേഖലയിലെ പ്രതിനിധികൾ പങ്കെടുക്കും. പ്രവേശനം ക്ഷണിതാക്കൾക്കു മാത്രം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ മുൻ എം.പി ഡോ.കെ.എസ്. മനോജ്, അഡ്വ. എം.കെ. പ്രസാദ്, ചെയർമാൻ എൻ.ഒ. ഉമ്മൻ, വൈസ് ചെയർമാൻ വി.സി. നായർ, ജനറൽ കൺവീനർ സജി പിച്ചകശ്ശേരിൽ, സെക്രട്ടറി നിയാസ് ചെണ്ടയാട്, ബോർഡ് അംഗങ്ങൾ ആയ മുഹമ്മദ് കുട്ടി, മാത്യു മെഴുവേലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
