Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിലാലി കപ്പ് ഫുട്ബാൾ...

സിലാലി കപ്പ് ഫുട്ബാൾ 13 ന് മബേലയിൽ

text_fields
bookmark_border
സിലാലി കപ്പ് ഫുട്ബാൾ 13 ന് മബേലയിൽ
cancel

മസ്കത്ത്: ബർക്ക സിലാൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് മാർക്കറ്റിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ‘സിലാൽ ഫ്രണ്ട്‌സ്’ സംഘടിപ്പിക്കുന്ന ‘സിലാലി കപ്പ്‌ 26’ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച നടക്കും. മബേല മബേല മാൾ ഓഫ് മസ്‌കറ്റിന് സമീപമുള്ള അഷാദി ടർഫിൽ വൈകീട്ട് മൂന്നു മുതൽ മത്സരങ്ങൾ ആരംഭിക്കും. ഒമാനിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ കെ.എം.എഫ്.എയുടെ കീഴിൽ രജിസ്റ്റർ ചെയ്ത 10 ടീമുകൾ ടൂർണമെന്റിൽ അണിനിരക്കും. ആകർഷകമായ സമ്മാനത്തുകയാണ് ടൂർണമെന്റിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഏകദേശം 900 റിയാലോളം മൂല്യം വരുന്ന കാഷ് പ്രൈസും ട്രോഫികളുമാണ് വിതരണം ചെയ്യുന്നത്. ടീമുകൾക്ക് പുറമെ കളിക്കാരുടെ വ്യക്തിഗത മികവിനും ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ പറഞ്ഞു.

ടൂർണമെന്റിന് മുന്നോടിയായുള്ള ടീം ഗ്രൂപ്പ് സെലക്ഷൻ നറുക്കെടുപ്പും ട്രോഫി അനാവരണവും കഴിഞ്ഞ ദിവസം ഗാല സയന്റിഫിക് കോളേജിലെ ക്യുമിൻ കാറ്ററിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആവേശകരമായ ചടങ്ങിൽ സിലാൽ ഫ്രണ്ട്‌സ് ഭാരവാഹികളും കായിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കായിക വിനോദത്തിലൂടെ സുഹൃദ്‌ബന്ധങ്ങൾ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിലാൽ മാർക്കറ്റിലെ സുഹൃത്തുക്കൾ ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.

ഒമാനിലെ ഫുട്ബോൾ പ്രേമികൾക്കായി മികച്ചൊരു കായിക വിരുന്ന് തന്നെയാകും വെള്ളിയാഴ്ച നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballOman NewsMalayalam NewsSports News
News Summary - Silali Cup Football to be held in Mabela
Next Story