സിലാൽ മലയാളി കൂട്ടായ്മ ഒന്നാം വാർഷികാഘോഷം
text_fieldsസിലാൽ മലയാളി കൂട്ടായ്മ ഒന്നാം വാർഷികാഘോഷം ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എം.ഡി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
ബർക്ക: ഒമാനിലെ സിലാൽ മാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ സിലാൽ മലയാളി കൂട്ടായ്മ (എസ്.എം.കെ) സംഘടിപ്പിച്ച ഒന്നാം വാർഷികാഘോഷം ബർക്കയിലെ ഫോർ സീസൺസ് വില്ലാസ് ഫാം ഹൗസിൽ വർണാഭമായി സമാപിച്ചു. ദിവസം മുഴുവൻ നീണ്ട കലാ-കായിക-സാംസ്കാരിക പരിപാടികൾ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഫുഡ് ഫെസ്റ്റ്, വടംവലി തുടങ്ങിയവ അരങ്ങേറി. സാംസ്കാരിക സമ്മേളനവും ഉദ്ഘാടന ചടങ്ങും വൈകീട്ട് നടന്നു. ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എം.ഡിയും ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗവുമായ അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശാഹി ഫുഡ്സ് ആൻഡ് സ്പൈസസ് എം.ഡി മുഹമ്മദ് അഷ്റഫ്, മക്ക ഹൈപ്പർമാർക്കറ്റ്സ് ചെയർമാൻ മമ്മൂട്ടി, മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റയീസ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ , ഒ.ഐ.സി.സി ഗ്ലോബൽ മുൻ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, മലയാളം വിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറിയും കൈരളി ജനറൽ സെക്രട്ടറിയുമായ അനു ചന്ദ്രൻ, അൽ സലാമ ഹോസ്പിറ്റൽസ് എം.ഡി. സിദ്ദീഖ് എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. ദീർഘകാലം മാർക്കറ്റ് രംഗത്ത് സേവനമനുഷ്ഠിച്ച മുതിർന്ന അംഗങ്ങളെ ആദരിച്ചു.
കുടുംബാംഗങ്ങളുടെ മുട്ടിപ്പാട്ട്, ദഫ്മുട്ട്, മാജിക് ഷോ, ഗാനങ്ങൾ, നൃത്തങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
പ്രസിഡന്റ് അബ്ദുൽ വാഹിദ്, സെക്രട്ടറി മുജീബ് സി.എച്ച്, പ്രോഗ്രാം കൺവീനർ സൈദ് ശിവപുരം, ട്രഷറർ ബി.കെ. ലത്തീഫ്, പ്രോഗ്രാം കോഓഡിനേറ്റർ സന്തോഷ് തൃശൂർ, മറ്റു ഭാരവാഹികളായ ദാസ് ചാലൊലി, നൗഷാദ് പി.കെ, അബ്ദുൽ ജബ്ബാർ ഹാജി, ഷഹീർ തിരുവനന്തപുരം, ജബ്ബാർ അലിയാർ കുഞ്ഞു, മനോജ്, റഷീദ് വെളിയംകോട്, ലത്തീഫ്, സുമേഷ് ലാൽ, പർവേസ്, ഷഫീർ, ജിഹാദ്, ജയേഷ്, ഹകീം തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

