Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാജ്യത്ത് സിക വൈറസില്ല...

രാജ്യത്ത് സിക വൈറസില്ല -ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
രാജ്യത്ത് സിക വൈറസില്ല -ആരോഗ്യ മന്ത്രാലയം
cancel
Listen to this Article

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ഇ​തു​വ​രെ ആ​ർ​ക്കും സി​ക വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സു​ൽ​ത്താ​നേ​റ്റി​ൽ​ സി​ക വൈ​റ​സ്​ പ​നി റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ ചി​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം. ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്രം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ത​യാ​റാ​ക​ണം. ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ എ​ന്നീ രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ ത​ന്നെ​യാ​ണ് സി​ക രോ​ഗ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ഊ​ർ​ജി​ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ കാ​മ്പ​യി​ൻ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sika virusOman
News Summary - Sika virus free in the country - Ministry of Health
Next Story