സൈൻമാക്സ് ഒമാനിൽ പ്രവർത്തനമാരംഭിച്ചു
text_fieldsസൈൻമാക്സ് മസ്കത്ത് റൂവി ശാഖയുടെ ഉദ്ഘാടനത്തിൽനിന്ന്
മസ്കത്ത്: യു.എ.ഇ ആസ്ഥാനമായി അഡ്വർടൈസിങ് മെറ്റീരിയൽ വിപണന രംഗത്ത് പ്രവർത്തിക്കുന്ന സൈൻമാക്സ് ഗ്രൂപ്പിന്റെ ശാഖ മസ്കത്തിലെ റൂവിയിൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ സൈൻമാക്സ് ഗ്രൂപ്പിന് ഷാർജ, ദുബൈ, അബൂദബി, ഖത്തർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. 15 വർഷമായി അഡ്വർടൈസിങ് മേഖലയിൽ പ്രവർത്തിക്കുന്ന സൈൻമാക്സ് ഗ്രൂപ് എ.സി.പി, അക്രലിക്, കളർ വിനിയൽ, പ്രിന്റിങ് മീഡിയ, എൽ.ഇ.ഡി പവർ സപ്ലൈ തുടങ്ങിയ ഉൽപന്നങ്ങളുടെ പ്രശസ്തമായ 20ഓളം ബ്രാൻഡുകളുടെ മുൻനിര വിതരണക്കാരാണ്.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനവും മികച്ച ഗുണമേന്മയിലുമുള്ള ഉൽപന്നങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് സൈൻമാക്സ് മാനേജിങ് ഡയറക്ടർ വി.കെ. ഉസ്മാൻ അറിയിച്ചു. ഗ്രൂപ്പിന്റെ വിഷൻ 2025ന്റെ ഭാഗമായി എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഡയറക്ടർ ഷാഹിദ് ഉസ്മാൻ അറിയിച്ചു. ചടങ്ങിൽ സൈൻമാക്സ് ഖത്തർ ബ്രാഞ്ച് മാനേജർ ശരീഫ്, ഒമാൻ ബ്രാഞ്ച് മാനേജർ ഖൈസ് സുൽത്താൻ, ഹസ്സൻ അൽ ബലൂഷി, പി.വി. നവാസ്, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

