Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി​ദ്ദീ​ഖ്​ ഹ​സ​ൻ...

സി​ദ്ദീ​ഖ്​ ഹ​സ​ൻ ലോ​ക കേ​ര​ള സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചു

text_fields
bookmark_border
സി​ദ്ദീ​ഖ്​ ഹ​സ​ൻ ലോ​ക കേ​ര​ള സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചു
cancel
camera_alt??????????? ?????

മ​സ്‌​ക​ത്ത്: ലോ​ക കേ​ര​ള സ​ഭാ വൈ​സ് ചെ​യ​ര്‍മാ​ന്‍സ്ഥാ​നം രാ​ജി​വെ​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന ്നി​ത്ത​ല​യു​ടെ നി​ല​പാ​ടി​നോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് ഒ​മാ​നി​ല്‍നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭ​യി ​ലെ ഏ​ക കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി​യും ഒ.​െ​എ.​സി.​സി ഒ​മാ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ സി​ദ്ദീ​ഖ് ഹ​സ​നും ലോ​ക കേ​ര​ള സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചു​ള്ള ക​ത്ത് മു​ഖ്യ മ​ന്ത്രി​ക്കും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും നോ​ര്‍ക്ക സി.​ഇ.​ഒ​ക്കും അ​യ​ച്ച​താ​യി സി​ദ്ദീ​ഖ് ഹ​സ​ന്‍ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച് ആ​രം​ഭി​ച്ച ലോ​ക കേ​ര​ള സ​ഭ നി​ല​നി​ല്‍ക്കെ​ത​ന്നെ ഒ​ന്ന​ര വ​ര്‍ഷ​ത്തി​നി​ടെ ര​ണ്ട് പ്ര​വാ​സി വ്യ​വ​സാ​യി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ട​ത് സ​ഭ​ക്കും പ്ര​വാ​സി​സ​മൂ​ഹ​ത്തി​നും അ​പ​മാ​ന​മാ​ണെ​ന്ന് രാ​ജി​ക്ക​ത്തി​ല്‍ പ​റ​യു​ന്നു.


ഗ​ള്‍ഫി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ തി​രി​ച്ചു​വ​രു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കാ​ണു​ന്ന​തി​നു പ​ക​രം ലോ​ക കേ​ര​ള സ​ഭ ഉ​പ​യോ​ഗി​ച്ച് മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ ശ്ര​മം. സ​ഭ​യി​ല്‍ ഉ​യ​ര്‍ന്ന ച​ര്‍ച്ച​ക​ള്‍ത​ന്നെ ഇ​തി​ന്ന് ഉ​ദാ​ഹ​ര​ണം. ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ല്‍ തു​ട​രു​ന്ന​ത് നീ​തി​യ​ല്ലെ​ന്ന ബോ​ധ്യ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി​യെ​ന്നും സി​ദ്ദീ​ഖ് ഹ​സ​ന്‍ പ​റ​ഞ്ഞു. സി​ദ്ദീ​ഖ്​ ഹ​സ​ൻ രാ​ജി​വെ​ച്ച​തോ​ടെ ഒ​മാ​നി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ആ​റാ​യി കു​റ​ഞ്ഞു. വ്യ​വ​സാ​യി ഡോ.​പി.​എം മു​ഹ​മ്മ​ദ​ലി, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ അം​ഗം പി.​എം ജാ​ബി​ർ, മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ്​ റ​യീ​സ്, വ്യ​വ​സാ​യി വി.​ടി. വി​നോ​ദ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​ബീ​ബ്​ ത​യ്യി​ൽ, എ.​കെ. പ​വി​ത്ര​ൻ (സ​ലാ​ല കൈ​ര​ളി) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newssidheeq hasan
News Summary - sidheeq hasan-oman-oman news
Next Story