യൂനിവേഴ്സല്‍ റെക്കോഡ് ഫോറം അവാര്‍ഡ് സിദ്ദീഖ് ഹസന് സമ്മാനിച്ചു
text_fieldsമസ്കത്ത്: കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്റെ (യു.ആര്.എഫ്) ഹാള്‍ ഓഫ് ഗ്ലോബല്‍ ഫെയിം അവാര്‍ഡ് ഒമാനിലെ സാമൂഹിക, സാംസ്കാരിക പ്രവര്ത്തകന് സിദ്ദീഖ് ഹസന് സമ്മാനിച്ചു. ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യൂനിവേഴ്സല്‍ റെക്കോഡ് ഫോറം സി.ഇ.ഒ ഡോ. സൗദീപ് ചാറ്റര്‍ജി, ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ്, ഡയറക്ടര്‍ ഉദയ് ചാറ്റര്‍ജി, പ്രമുഖ സംരംഭകന് അഹ്മദ് അല്‍ റഈസ് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രളയസമയത്തും കോവിഡ് മഹാമാരിയുടെ സമയത്തുമുൾപ്പെടെ നടത്തിയ മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിദ്ദീഖ് ഹസനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് യു.ആർ.എഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും പറഞ്ഞു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിങ് കോ കണ്‍വീനറും ലോക കേരളസഭാംഗവുമാണ്. മുലദ്ദ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, ഒ.ഐ.സി.സി അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.