എസ്.ഐ.സി സൂർ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsമുഹിയുദ്ദീൻ മുസ്ലിയാർ കൊടുവള്ളി, അബ്ദുൽ നാസർ ദാരിമി മുണ്ടംകുളം (രക്ഷാധികാരി) , ഇ.കെ അബൂബക്കർ സിദ്ദീഖ് എറണാകുളം (പ്രസി.),
ഫൈസൽ ഫൈസി കരേക്കാട് (ജന. സെക്ര.), സ്വാലിഹ്
തലയാട് (ട്രഷ.)
സൂർ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൂർ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്.ഐ.സി സൂർ ഏരിയ സംഘടിപ്പിച്ച കൺവെൻഷനിലാണ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി ഓർഗനൈസർ കെ.എൻ.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു. ആഗസ്റ്റ് 17ന് സൂറിൽ നടക്കുന്ന ഷർഖിയ മേഖല സമ്മേളനം വിജയമാക്കാൻ കൺവെൻഷനിൽ ആഹ്വാനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കഥാപ്രസംഗവും നടന്നു.
ശിഹാബ് വാളക്കുളം സ്വാഗതവും ബശീർ ഫൈസി കൂരിയാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹിയുദ്ദീൻ മുസ്ലിയാർ കൊടുവള്ളി, അബ്ദുൽ നാസർ ദാരിമി മുണ്ടംകുളം (രക്ഷാധികാരി), ഹാഫിള് ഇ.കെ അബൂബക്കർ സിദ്ദീഖ് എറണാകുളം (പ്രസി.), ഹാഫിള് ശംസുദ്ദീൻ മൗലവി നന്തി (വർക്കിങ് പ്രസി.), ഹാഫിള് ഫൈസൽ ഫൈസി കരേക്കാട് (ജന. സെക്ര.), ആബിദ് മുസ്ലിയാർ എറണാകുളം (വർക്കിങ് സെക്ര.), സ്വാലിഹ് തലയാട് (ട്രഷ.), ശംസുദ്ദീൻ ഹൈതമി നന്തി, അബ്ദുൽ നാസർ കണ്ണൂർ, അബ്ദുൽ ശുക്കൂർ, റിയാസ് വർക്കല (വൈ. പ്രസി.), ബശീർ ഫൈസി, കുരിയാട്, ശബീർ വലപ്പാട്, ശുഐബ് ഫൈസി കരുവാരകുണ്ട്, ഫൈസൽ ആലപ്പുഴ (ജോ. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

