എസ്.ഐ.സി സലാലയിൽ മീലാദ് സംഗമം സംഘടിപ്പിച്ചു
text_fieldsസലാല: ‘സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ചുവരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സലാല മസ്ജിദ് ഉമർ റവാസിൽ മീലാദ് സംഗമം സംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു.
നാട്ടിൽ നിന്നെത്തിയ ഷാജഹാൻ റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദു സലാം ഹാജി, എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അബ്ദുല്ല അൻവരി എന്നിവർ ആശംസകൾ നേർന്നു. റയീസ് ശിവപുരം സ്വാഗതവും റഹ്മത്തുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു.നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

