എസ്.ഐ.സി മദ്റസ വാർഷികത്തിന് തുടക്കമായി
text_fieldsസലാല: എസ്.ഐ.സിയുടെ നേതൃത്വത്തിൽ സലാലയിൽ നടക്കുന്ന മദ് റസത്തുൽ സുന്നിയ്യയുടെ 31ആം വാർഷീകാഘോഷത്തിന് തുടക്കമായി. വിമൻസ് അസോസിയേഷൻ ഹാളിൽ പ്രഭാഷകനും എസ്.വൈ.എസ് നേതാവുമായ ശുഹൈബുൽ ഹൈതമി ഉദ്ഘാടനം നിർവഹിച്ചു. ‘ഇരുളിന്റെ ലോകം, പൊരുളിന്റെ നബി’ എന്ന തലക്കെട്ടിൽ മുഖ്യ പ്രഭാഷണവും നടത്തി.
ചടങ്ങിൽ ഡോ. സനാതനൻ മുഖ്യാതിഥിയായിരുന്നു. എസ്.ഐ.സി ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.പി.സി തങ്ങൾ, റയീസ് ശിവപുരം, അബ്ദുല്ലത്തീഫ് ഫൈസി എന്നിവർ സംസാരിച്ചു.
ഫാ. സിനു ചാക്കോ, വിവിധ സംഘടന ഭാരവാഹികളായ ശംസീർ കൊല്ലം , ഡോ. നിഷ്താർ, നാസർ പെരിങ്ങത്തൂർ. സജീബ് ജലാൽ, അഹമ്മദ് സഖാഫി , റസാഖ് ചാലിശ്ശേരി, അലി ഹാജി,സലീം കൊടുങ്ങല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു. വി.പി.അബ് ദുസലാം ഹാജി സ്വാഗതവും അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിരവധി പേർ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

