വദിദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ 15ന് തുറക്കും
text_fieldsവദിദൈഖ അണക്കെട്ട്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാദിദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ സെപറ്റംബർ 15ന് തുറക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. 15 ദശലക്ഷം മെട്രിക്യൂബ് വെള്ളം പുറത്തുവിടാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മസ്കത്തിൽനിന്ന് 75 കിലോമീറ്റർ അകലെ ഖുറിയാത്തിൽ സ്ഥിതി ചെയ്യുന്ന വാദിദൈഖ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്.
അണക്കെട്ടിന് നൂറ് ദശലക്ഷം മെട്രിക്യൂബ് സംഭരണശേഷിയും 75മീറ്റർ ഉയരവുമുണ്ട്. ഭൂഗർഭ ജലസംഭരണികളിൽ വെള്ളമെത്തിക്കൽ, ദഘമർ, ഹൈൽ അൽ ഗഫ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിനുമാണ് ഷട്ടറുകൾ തുറക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കാൻ വാദിയിൽനിന്ന് വിട്ടുനിൽക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.
പ്രകൃതി വൈവിധ്യം നിറഞ്ഞ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വാദിദൈഖ സ്ഥിതി ചെയ്യുന്ന സ്ഥലം. 120 ഓളം വാദികളിൽനിന്ന് വെള്ളം എത്തുന്നതാണ് ഡാം. ഇതിൽ വർഷത്തിൽ എല്ലാകാലത്തും വെള്ളമുണ്ടാവാറുണ്ട്. ചുറ്റുമുള്ളഗ്രാമങ്ങളിൽ ജനസേചന പദ്ധതിയായും മേഖലയെ പെട്ടെന്നുള്ള മലവെള്ള പാച്ചിലിൽനിന്ന് സംരക്ഷണം നൽകാനും ഡാം ഉപകരിക്കുന്നുണ്ട്. വിദഗ്ധമായ എൻജിനീയറിങ്ങിൽ ഒമാൻ പ്രകൃതി സൗന്ദര്യത്തെ ഒപ്പിയെടുക്കുന്ന രീതിയിൽ ഒമാനിലെ പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ചാണ് ഡാം നിർമിച്ചിരിക്കുന്നത്.
2012 ലാണ് ഡാം തുറന്നത്. ചുറ്റുമുള്ള മലകളിൽനിന്ന് ഒഴുകിയെത്തുന്ന മഴ വെള്ളം സംഭരിച്ച് ചെറിയ വെള്ളം ചാട്ടം വഴി താഴെയുള്ള ദൈഖ ഗ്രാമത്തിലേക്ക് ഒഴുക്കുകയായിരുന്നു നിർമാണ ലക്ഷം. ഈ വെള്ളം ജലസേചനത്തിനും കാർഷിക ആവശ്യത്തിനും ഉപയോഗിക്കാനായി പുരാതന ജലസേചന സംവധിധാനമായിരുന്ന ഫലജുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

