പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു
text_fieldsമസ്കത്ത്: യേശുക്രിസ്തുവിെൻറ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. കുരിശിെൻറ വഴി, പ്രദക്ഷണം, സ്ലീബാ ആഘോഷം തുടങ്ങി ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകളെല്ലാം ദേവാലയങ്ങളിൽ നടന്നു. നൂറുകണക്കിന് വിശ്വാസികൾ ആരാധനകളുടെ ഭാഗമായി. മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സഭയുടെ അടൂർ, കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം, സെൻറ് മേരീസ് യാക്കോബായ ഇടവകയിൽ സഭയുടെ പൗരസ്ത്യ ഇവാഞ്ചലിക്കൽ അസോസിയേഷൻ മെത്രപ്പോലീത്ത മാർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഒമാൻ മാർത്തോമാ ഇടവകയിൽ സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ്, ഗാല സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാ. ഡോ. റെജി മാത്യുസ് എന്നിവർ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കൂടാതെ, റൂവി, ഗാല, സൊഹാർ, സലാല എന്നിവിടങ്ങളിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ഭക്തിനിർഭരമായ ശുശ്രൂഷകൾ നടന്നു. രാവിലെമുതൽ തന്നെ എല്ലാ ദേവാലയങ്ങളിലും വിശ്വാസികളുടെ തിരക്കായിരുന്നു. ചില ദേവാലയങ്ങളിൽ കഞ്ഞി നേർച്ചയും നടത്തി. പീഡാനുഭവ വാരാചരണത്തിന് സമാപനം കുറിച്ച് ക്രൈസ്തവർ ഇന്ന് ഉയിർപ്പുപെരുന്നാൾ ആഘോഷിക്കും. അമ്പത് നോമ്പാചരണത്തിെൻറ സമാപനം കൂടിയാണ് ഇൗസ്റ്റർ. കുരിശുമരണത്തിന് ശേഷം യേശു ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കപ്പെടുന്ന ഇൗസ്റ്റർ പ്രത്യാശയുടെയും പുനരുത്ഥാനത്തിെൻറയും സന്ദേശമാണ് നൽകുന്നത്. ഒാർത്തഡോക്സ്, മാർത്തോമ, യാക്കോബായ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി ഇൗസ്റ്റർ ശുശ്രൂഷകൾ നടന്നു.
കാത്തലിക് ദേവാലയത്തിൽ ഇന്ന് രാവിലെയാണ് ആരാധനാ കർമങ്ങൾ. ആരാധനാ കർമങ്ങൾക്ക് ശേഷം ദേവാലയങ്ങളിൽനിന്ന് വിശ്വാസികൾക്ക് ഇൗസ്റ്റർ എഗ് നൽകും. തുടർന്ന് ഫ്ലാറ്റുകളിൽ വിഭവസമൃദ്ധമായ സദ്യയൊരുക്കും. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ വീടുകളിലെ ആഘോഷങ്ങൾ വൈകുന്നേരം നടത്താനുള്ള ഒരുക്കത്തിലാണ് ക്രൈസ്തവർ. ഇൗസ്റ്ററിെൻറ ഭാഗമായി കേക്ക് വിപണിയും സജീവമായി. എന്നിരുന്നാലും വിഷുവും ഇൗസ്റ്ററും അടുത്തടുത്ത ദിവസങ്ങളിൽ എത്തിയത് കച്ചവടത്തിൽ ചെറിയ കുറവുണ്ടാക്കിയതായി അൽഖുവൈർ മസ്കത്ത് ബേക്കറി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
