ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ്: അപേക്ഷ സമർപ്പണം പൂർത്തിയായി
text_fieldsമസ്കത്ത്: ഒമാന്‍ ശൂറ കൗൺസിൽ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഫെബ്രുവരി 16നായിരുന്നു അവസാന തീയതി. തെരഞ്ഞെടുപ്പ് വെബ്സൈറ്റ് വഴിയും ഇന്തകബ് ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാൻ അവസരമൊരുക്കിയിരുന്നു.
ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് ഉത്തരവിറക്കിയത്. നാല് അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം നടക്കുന്ന ശൂറ തെരഞ്ഞെടുപ്പില്‍ 90 അംഗങ്ങളാകും ശൂറയിലെത്തുക. ഒമാനി പൗരന്മാര്ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരമുള്ളത്.

