ശൂറ കൗൺസിലിൽ തെരഞ്ഞെടുപ്പ് ;സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsമസ്കത്ത്: ശൂറ കൗൺസിലിൽ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. 32 വനിതകൾ ഉൾപ്പെടെ 843 സ്ഥാനാർഥികളാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. ‘ഇൻതിഖാബ്’ ആപ്പിലൂടെയും തെരഞ്ഞെടുപ്പ് വെബ്സൈറ്റിലൂടെയുമാണ് (elections.om) സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ മൂന്നാണ്.
ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് നിയമത്തിലെ ആർട്ടിക്കിൾ 44 അനുസരിച്ച്, സ്ഥാനാർഥികൾക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി പ്രചാരണങ്ങൾ നടത്താം. അന്തിമ പട്ടിക പ്രഖ്യാപിച്ച തീയതി മുതൽ വോട്ടിങ്ങിന്റെ അവസാന ദിവസം വരെ ഇത് തുടരാം.

