ചെമ്മീൻ സീസണിന് അടുത്തമാസം തുടക്കമാകും
text_fieldsചെമ്മീൻ
മസ്കത്ത്: ചെമ്മീൻ മത്സ്യബന്ധന സീസൺ സെപ്റ്റംബർ ഒന്നിന് തുടങ്ങും. സീസൺ അടുത്ത മൂന്നുമാസംവരെ തുടരുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവമന്ത്രാലയം അറിയിച്ചു. ഉയർന്ന പോഷകമൂല്യവും ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വർധിച്ചുവരുന്ന ആവശ്യകതയും കാരണം ചെമ്മീൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവിഭവങ്ങളിൽ ഒന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ശർഖിയ, ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾക്ക് ഈ സീസൺ പ്രത്യേക പ്രാധാന്യമുള്ളതാണ്. ചെമ്മീൻ മത്സ്യബന്ധനം ഈ ഗവർണറേറ്റുകളിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗങ്ങളലൊന്നാണ്.
ഒമാനിൽ 12 ഇനം ചെമ്മീനുകൾ കാണപ്പെടുന്നുണ്ട്. മസിറ ദ്വീപ്, മാഹൂത്ത്, അൽ വുസ്തയുടെ തീരപ്രദേശങ്ങൾ, തെക്കൻ ശർഖിയയുടെ തീരപ്രദേശം എന്നിവിടങ്ങളിലാണ് ചെമ്മീൻ കൂടുതലായി കണ്ടുവരുന്നത്. ചെമ്മീന്‍ പിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്കി. വിലക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെമ്മീന്‍ പിടിക്കാനുള്ള ഒരുക്കങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍. നീണ്ട 60 ദിവസത്തെ ഇവടവേളക്ക് ശേഷം വന്‍ ചാകര പ്രതീക്ഷയിലാണ് രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

