ഹ്രസ്വചിത്ര മേള: അവാർഡ് ജേതാക്കൾക്ക് സ്വീകരണം
text_fieldsമസ്കത്ത്: ഇൗ വർഷത്തെ ബഹറൈൻ-ഇന്ത്യൻ ഹ്രസ്വചിത്ര മേളയിൽ (െഎ.എസ്.എഫ്.എഫ്.ബി) ഒമാനിൽനിന്ന് അവാർഡിന് അർഹമായ ഡിയർ ന്യൂസ് എഡിറ്റർ എന്ന ചിത്രത്തിെൻറ അണിയറ പ്രവർത്തകർക്ക് റൂവി തുലിപ് ഇൻ ഹോട്ടലിൽ സ്വീകരണം നൽകി. നാല് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. നിർമാതാവ് ഷദ്ദാദ് അൽ മുസൽമിയുടെ നേതൃത്വത്തിലാണ് സ്വീകരണ ചടങ്ങ് ഒരുക്കിയത്. ഇസ്ലാമോഫോബിയക്ക് എതിരായ സന്ദേശം കാഴ്ചക്കാർക്ക് പകർന്നുനൽകുന്നതാണ് ഇംഗ്ലീഷിൽ ഒരുക്കിയ ഹ്രസ്വചിത്രം. പ്രധാന വേഷം ചെയ്ത കബീർ യൂസുഫിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. തിരക്കഥ: ഫാത്വിമ, എഡിറ്റിങ്: ജിയോവ് അന്നി ആൻഡ് ആൽെഫ്രഡോ, ഡയറക്ടർ: അനിർബാൻ റേ എന്നിവരാണ് അവാർഡിന് അർഹരായ മറ്റുള്ളവർ.