‘സമൂസ’ ഹ്രസ്വചിത്രം ഷൂട്ടിങ് പൂർത്തിയായി
text_fields‘സമൂസ’ ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവർത്തകർ
സുഹാർ: പ്രവാസ യാതനയുടെ കഥ പറയുന്ന ‘സമൂസ’ ഹ്രസ്വചിത്രം സുഹാറിലും പരിസരങ്ങളിലും ചിത്രീകരണം പൂർത്തിയാക്കി. ആർ ഫോർ യു മീഡിയ ബാനറിൽ ജൂണിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ജോസ് ചാക്കോ ആണ് മുഖ്യ വേഷം അവതരിപ്പിക്കുന്നത്.
രാജൻ പള്ളിയത്ത്, ശിവൻ അമ്പാട്ട്, നിഖിൽ ജേക്കബ്, നവാസ് മാനു എന്നിവർ വേഷമിടുന്നു. റിയാസ് വലിയകത്താണ് കാമറയും സംവിധാനവും. റഫീഖ് പറമ്പത്താണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിർമാണം അന്നാസ് പ്രൊഡക്ഷൻ സുഹാർ.
നിഖിൽ ജേക്കബ് (സംവിധാന സഹായി), നവാസ് മാനു (ക്രിയേറ്റിവ് ഹെഡ്), എസ്.ജെ. ശ്രീജിത്ത് (എഡിറ്റിങ്), ഷാഫി ഷാ (പോസ്റ്റർ ഡിസൈൻ) എന്നിവരാണ് അണിയറയിലെ മറ്റു പ്രവർത്തകർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

