മസ്കത്ത്: മസ്കത്ത് നഗരസഭയുടെ അർബൻ ഇൻസ്പെക്ഷൻ വകുപ്പ് വിവിധയിടങ്ങളിൽ കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഗാലയിൽ വീട്ടിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ അപ്ഹോൾസ്റ്ററി ബിസിനസ് സ്ഥാപനം അടപ്പിച്ചു. വിദേശികളാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം നടത്തിയിരുന്നത്. നഗരസഭയുടെ നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. ജിഫ്നൈൻ, അൽഖൂദ് മേഖലകളിലെ നിരവധി സ്ഥാപനങ്ങളിലും പരിശോധന നടന്നു. ലൈസൻസില്ലാതെയും ലൈസൻസ് പുതുക്കാതെയും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഇൗ സ്ഥാപനങ്ങളെല്ലാം അടപ്പിച്ചതായി നഗരസഭ ട്വിറ്ററിൽ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലെയും കടകളിലെയും നിയമലംഘനങ്ങൾ കണ്ടെത്താൻ നഗരസഭ പരിശോധനകൾ നടത്തിവരുകയാണ്. തെരുവു കച്ചവടക്കാർക്കെതിരെയും നഗരസഭ നടപടി കർക്കശമാക്കിയിട്ടുണ്ട്. നിരവധി പേരെ കഴിഞ്ഞ നാളുകളായി നടന്നുവരുന്ന പരിശോധനകളിൽ പിടികൂടിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 12:24 PM GMT Updated On
date_range 2018-12-19T23:29:54+05:30ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsNext Story