ശൂറ കൗൺസിൽ സമ്മേളനം ഇന്നു മുതൽ
text_fieldsമസ്കത്ത്: ഒമാൻ പാർലമെൻറായ മജ്ലിസു ശൂറയുടെ ഇൗ വർഷത്തെ മൂന്നാമത് സമ്മേളനം ഇന്ന് ആരംഭിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സമ്മേളനം ചേരുന്നത്. രണ്ട് ദിവസം നീളുന്ന സമ്മേളനം ശൂറ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽ മാലിക് അബ്ദുല്ല അൽ ഖലീലിയുടെ അധ്യക്ഷതയിലാണ് നടക്കുക. കൗൺസിൽ സെക്രട്ടറി ജനറലും മെംബർമാരും പെങ്കടുക്കും. 2019-2023 കാല കൗൺസിലിെൻറ ഒമ്പതാമത് സമ്മേളനമാണിത്. അടുത്ത പകുതിയിലേക്കുള്ള കൗൺസിൽ ഒാഫിസ് അംഗങ്ങളെയും വിവിധ കമ്മിറ്റികളുടെ തലവന്മാരെയും ഉപ തലവന്മാരെയും കൗൺസിൽ തെരഞ്ഞെടുക്കും.
നിരവധി നിയമങ്ങളുടെ മാറ്റങ്ങൾ സംബന്ധമായ കരട് പ്രമേയങ്ങൾ യോഗം ചർച്ച ചെയ്യും. പുൽമേടുകളും കന്നുകാലി വളർത്തലും സംബന്ധമായ നിയമം സംബന്ധമായ ചർച്ച, വാഹന ഉടമകളുടെ അവകാശം സംബന്ധമായ നിയമം, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കൽ, ഡ്രൈവിങ് ലൈസൻസ് റദ്ദാക്കൽ സംബന്ധമായ നിയമം, രോഗികളുടെ സുരക്ഷയും അവകാശവും സംബന്ധമായ ബിൽ എന്നിവയിലെ ഭേദഗതികളും സമ്മേളനം ചർച്ച ചെയ്യും.
സർക്കാറിന് സമർപ്പിക്കേണ്ട ചില നിയമങ്ങളുടെ കരടും യോഗത്തിൽ സമർപ്പിക്കും. ഇൻഷുറൻസ് കമ്പനി നിയമങ്ങളിലെ ചില പുതിയ വകുപ്പുകൾ, തകഫുൽ ഇൻഷുറൻസ് നിയമത്തിലെ ഭേദഗതി ബിൽ, ജി.സി.സി രാജ്യങ്ങളിലെ സാമ്പത്തിക തട്ടിപ്പിനെതിരെയുള്ള നിയമം, വാഹന ഇൻഷുറൻസ് കമ്പനി നിയമത്തിലെ ചില വകുപ്പുകളുടെ ഭേദഗതി, വിദേശ താമസ നിയമത്തിലെ ചില വകുപ്പുകളുടെ ഭേദഗതി എന്നിവയും ചർച്ച ചെയ്യും. കഴിഞ്ഞ ശൂറ സമ്മേളനത്തിൽ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ സേവനങ്ങൾ സംബന്ധമായി മെംബർ നൽകിയ 171 ചോദ്യങ്ങൾ, മെംബർമാർ ആവശ്യപ്പെട്ട 152 വിശദീകരണങ്ങൾ എന്നിവയും സമ്മേളനത്തിൽ നടക്കും.
28 വിഷയങ്ങളിൽ ശൂറ നടത്തിയ പഠനങ്ങളും സമ്മേളനം ചർച്ച ചെയ്യും. വീട് നിർമാണ മേഖല, വ്യവസായ വായ്പ, അതിർത്തി പ്രദേശങ്ങളിലെയും ഉൾപ്രദേശങ്ങളിലേയും വിദ്യാഭ്യാസ പദ്ധതികൾ, ചെറുകിട ഇടത്തരം സംരംഭകർ സംബന്ധമായ തൊഴിൽ നിയമങ്ങളിലെ മാറ്റം എന്നിവയും കൗൺസിൽ ചർച്ച ചെയ്യും. ഒമാൻ പൗരന്മാരുമായി ബന്ധപ്പെട്ട പ്രസ്താവനകളും ശൂറ കൗൺസിൽ നടത്തും.കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഒാൺലൈൻ, ഒാഫ് ലൈൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ, ഇവ വിദ്യാഭ്യാസ രീതിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ, ഭൂവിതരണം സംബന്ധമായ പ്രസ്താവന, വിഷൻ 2040 ലക്ഷ്യ സാക്ഷാത്കാരം സംബന്ധമായ പ്രസ്താവനകൾ എന്നിവയും ശൂറ കൗൺസിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

