Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫുലക്​ അൽ സലാമ’ കപ്പൽ കിഴക്കൻ ആഫ്രിക്കൻ പര്യടനത്തിനായി പുറപ്പെട്ടു

text_fields
bookmark_border
‘ഫുലക്​ അൽ സലാമ’ കപ്പൽ കിഴക്കൻ ആഫ്രിക്കൻ പര്യടനത്തിനായി പുറപ്പെട്ടു
cancel
camera_alt?????? ?? ???? ??????? ????????? ???????????????????? ????? ????????????
മസ്​കത്ത്​: രാജകീയ കപ്പൽപടയിലെ അംഗമായ ‘ഫുലക്​ അൽ സലാമ’ കിഴക്കൻ ആഫ്രിക്കൻ രാഷ്​ട്രങ്ങളിലെ സന്ദർശനത്തിനായി യാത്ര തിരിച്ചു. സുൽത്താ​​െൻറ ഉത്തരവ്​ പ്രകാരം സാൻസിബാർ, ദാറുസ്സലാം, മൊംബാസ എന്നിവിടങ്ങളിലാണ്​ കപ്പൽ സന്ദർശനം നടത്തുക. ഒമാ​​െൻറ മഹത്തായ നാവിക പാരമ്പര്യത്തി​​െൻറ ഒാർമപുതുക്കുന്നതിന്​ ഒപ്പം ആഫ്രിക്കൻ രാഷ്​ട്രങ്ങളിലെ സഹോദരൻമാർക്ക്​ ഒമാനി ജനതയുടെ സ്​നേഹ, സമാധാന ആശംസകൾ കൈമാറുകയാണ്​ യാത്രയുടെ ലക്ഷ്യം. സൗഹൃദവും സ്​നേഹവും ഉൗട്ടിയുറപ്പിക്കുന്നതിനായി ഒമാനി കപ്പലുകൾ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നടത്തുന്ന യാത്രയുടെ ഭാഗമാണ്​ ‘ഫുലക്​ അൽ സലാമ’യുടെയും യാത്രയെന്ന്​ ഒൗദ്യോഗിക വാർത്താഏജൻസി റിപ്പോർട്ട്​ ചെയ്​തു. മത്രയിലെ സുൽത്താൻ ഖാബൂസ്​ തുറമുഖത്ത്​ നടന്ന യാത്രയയപ്പ്​ ചടങ്ങിൽ  എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ.മുഹമ്മദ്​ ബിൻ ഹമദ്​ അൽ റുംഹി സംബന്ധിച്ചു.  
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ship-oman-gulf news
Next Story