വികസനക്കുതിപ്പിൽ ശിനാസ് തുറമുഖം; കപ്പലുകൾ, ചരക്കുകൾ, കന്നുകാലികൾ എന്നിവയുടെ നീക്കത്തിൽ വർധന
text_fieldsശിനാസ് തുറമുഖം
മസ്കത്ത്: കഴിഞ്ഞ വർഷം ശ്രദ്ധേയ വളർച്ച കൈവരിച്ച് സുൽത്താനേറ്റിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളിലൊന്നായ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ്. കപ്പലുകൾ, ചരക്കുകൾ, കന്നുകാലികൾ എന്നിവയുടെ നീക്കത്തിൽ വർർധനയുണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും പ്രാദേശിക, അന്തർദേശീയ വ്യാപാരം മെച്ചപ്പെടുത്തുന്നതിലും തുറമുഖത്തിന്റെ നിർണായക പങ്കിനെ സൂചിപ്പിക്കുന്നതാണ് ഈ മുന്നേറ്റം.
കഴിഞ്ഞ വർഷം 707 കപ്പലുകൾ കൈകാര്യം ചെയ്തുവെന്ന് ഷിനാസ് തുറമുഖത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഖാതിർ ബിൻ അലി അൽ മാമാരി പറഞ്ഞു. 2023 നെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതിയും കയറ്റുമതിയും ഉൾപ്പെടെ 11.5 ദശലക്ഷം റിയാൽ വിലമതിക്കുന്ന 1,00,000 ടണ്ണിലധികം സാധനങ്ങൾ തുറമുഖം കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.
തുറമുഖത്തേക്ക് 91,343 ടൺ സാധനങ്ങൾ ഇറക്കുമതി ചെയ്തു. അതിൽ 21,665.98 ടൺ നിർമാണ സാമഗ്രികൾ, 4,083. 07 ടൺ ഭക്ഷ്യവസ്തുക്കൾ, 4,273.68 ടൺ പൊതുവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. 469 ടൺ കന്നുകാലികളും 15,815 ടൺ ഒട്ടകങ്ങളും ഇറക്കുമതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് അലി അൽ മാമാരി പറഞ്ഞു.
തുറമുഖം വഴി 11,676.12 ടൺ സാധനങ്ങൾ കയറ്റുമതി ചെയ്തു.ഇതിൽ 461 ടൺ നിർമാണ സാമഗ്രികളും 33 ടൺ ഭക്ഷ്യവസ്തുക്കളും 8,643 ടൺ പൊതുവസ്തുക്കളും ഉൾപ്പെടുന്നു. കന്നുകാലികളുടെയും ഒട്ടകങ്ങളുടെയും കയറ്റുമതി 2,133 ടണ്ണായിരുന്നു. ഈ മുന്നേറ്റത്തിന് സഹായകമായത് തുറമുഖം വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന്റെ ഫലമണെന്ന് അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

