ഷിനാസ് സാംസ്കാരിക വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsഷിനാസ് സാംസ്കാരിക വേദി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്
സുഹാർ: ഷിനാസ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഷിനാസ് മാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വനിതകൾ ഉൾപ്പെടെ 160 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഡോക്ടറുടെ നിർദേശിച്ചവർക്ക് ഇ. സി. ജി സൗകര്യവും സൗജന്യമായി ഏർപ്പെടുത്തിയിരുന്നു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തുന്നവർക്ക് നിരക്ക് ഇളവ് നേടാനുള്ള ഡിസ്കൗണ്ട് കാർഡും ക്യാമ്പിൽ വിതരണം ചെയ്തു.
സൗജന്യ മെഡിക്കൽ ക്യാമ്പിന് മെഡിക്കൽ ടീമിനോടൊപ്പം ഷിനാസ് സാംസ്കാരിക വേദി സെക്രട്ടറി ഷാജിലാൽ സഹ്യാദ്രി , വൈസ് പ്രസിഡന്റ് മണികണ്ഠൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയൻ, രാജു, ശ്രീജിത്ത്, അനീഷ്മോൻ എന്നിവർ നേതൃത്വം നൽകി.
മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ചു ഗ്ലോബൽ എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ പ്രവാസി ക്ഷേമനിധിയിൽ പ്രവാസികളെ പുതുതായി ചേർക്കുന്ന ക്യാമ്പയിനും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

