ഷിജോ നാട്ടിലെത്തി;കാൻസർ രോഗിയായ പിതാവിനെ പരിചരിക്കാൻ
text_fieldsമസ്കത്ത്: കാൻസർ രോഗിയായ പിതാവിനെ പരിചരിക്കാൻ നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടിയ എറണാകുളം സ്വദേശിക്ക് സഹായമായി കെ.എം.സി.സി സൈബർ വിങ് ഒമാൻ. എറണാകുളം സ്വദേശിയായ ഷിജോ ബോബൻ തിങ്കളാഴ്ചയിലെ കോഴിക്കോടിനുള്ള ചാർേട്ടഡ് വിമാനത്തിൽ നാടണഞ്ഞു.
കീമോ തെറപ്പി ചികിത്സ തുടങ്ങിയ പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ മാതാവും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഷിജോ പറഞ്ഞു. ഇൗ സാഹചര്യത്തിലാണ് നാട്ടിൽ പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ, ടിക്കറ്റ് ലഭിച്ചില്ല.
തുടർന്നാണ് കെ.എം.സി.സി സൈബർ വിങ് പ്രവർത്തകരുടെ സഹായം തേടിയത്. ഷിജോയുടെ ശബ്ദ സന്ദേശം ലഭിച്ച സൈബർ വിങ് അഡ്മിൻ മുനീർ വാണിമേലാണ് ചാർേട്ടഡ് വിമാനത്തിൽ സീറ്റ് ലഭ്യമാക്കാൻ ശ്രമിച്ചത്. ഒരു സീറ്റ് ഒഴിവുവന്നതും നിമിത്തമായി. ടിക്കറ്റ് എടുക്കാൻ പണം തികയാതിരുന്ന ഷിജോക്ക് ആവശ്യമായ തുക അംവാജ് മസ്കത് ഗ്യാരേജ് ഉടമ ദേവഗിരി സ്വദേശി ജോണി തോമസിൽ നിന്നും സൈബർ വിങ് അഡ്മിന്മാരിൽ ഒരാളായ ഫിറോസ് ഇടപെട്ട് വാങ്ങി നൽകുകയും ചെയ്തു. യുവാവിനെ വിമാനത്താവളത്തിൽ എത്തിക്കാനുള്ള വാഹന സൗകര്യവും സൈബർവിങ് ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
