ശിഹാബ് തങ്ങള്‍ മദ്റസ മിലാദ് ഫെസ്റ്റ് ആറിന്
text_fieldsമസ്കത്ത്: മബേല ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍ സെക്കൻഡറി ഖുര്‍ആന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നബിദിന ആഘോഷ പരിപാടികള്‍ ‘മിലാദ് ഫെസ്റ്റ് ’ ഒക്ടോബര്‍ ആറിന് അല്‍ഖൂദ് ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം (പഴയ സംസം ഹൈപ്പര്‍ മാര്‍ക്കറ്റ്) അഫ്ര പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് ആറ് മണിക്ക് പരിപാടികള്‍ ആരംഭിക്കും. മദ്റസ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ വേദിയില്‍ അരങ്ങേറും. ഒമാനി പൗര പ്രമുഖനായ ശൈഖ് ജമീല്‍ മുഖ്യാതിഥിയാകും. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിപാടിയില്‍ വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിനായി രക്ഷിതാക്കളെ അടക്കം ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചതായും മദ്റസ മാനേജ്മെന്റ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

