കെ.എം.സി.സി മബേല ഏരിയ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം
text_fieldsമസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങൾ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു
മസ്കത്ത്: കെ.എം.സി.സി മബേല ഏരിയ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അഷ്റഫ് പോയികര തുടങ്ങിയവർ പങ്കെടുത്തു. മബേല കെ.എം.സി.സി പ്രസിഡന്റ് സലീം അന്നാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ സ്വാഗതവും ട്രഷറർ അനസ് കുറ്റ്യാടി നന്ദിയും പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി നേതാവ് പുത്തൂർ റഹ്മാന്റെ രോഗശാന്തിക്കായി നടന്ന പ്രത്യേക പ്രാർഥനക്ക് ശാക്കിർ ഫൈസി തലപ്പുഴ നേതൃത്വം നൽകി.

