Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിഫാ അൽ ജസീറയിൽ സൗജന്യ വൈദ്യപരിശോധനാ സൗകര്യം
text_fieldsbookmark_border
മസ്കത്ത്: ശിഫാ അൽ ജസീറയുടെ അൽ ഖുവൈർ സൈദ് തൈമൂർ മസ്ജിദിന് സമീപമുള്ള പോളിക്ലിനിക്കിൽ വെള്ളിയാഴ്ചകളിൽ സൗജന്യ വൈദ്യപരിശോധനാ സൗകര്യം ലഭ്യമാക്കും. കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി ഇ മാസം 26 വരെയാണ് സൗജന്യ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഫിസിഷെൻറ കൺസൽേട്ടഷന് ഒപ്പം ആവശ്യമെങ്കിൽ ലാബ് പരിശോധനയും എക്സ്റേ, ഇ.സി.ജി, അൾട്രാസൗണ്ട് പരിശോധനകളും സൗജന്യമായി ലഭ്യമാക്കും. മിഡിലീസ്റ്റിലെ മുൻനിര ആതുരാലയ ശൃംഖലയായ ശിഫാ അൽ ജസീറയുടെ ഒമാനിലെ ആദ്യ പോളിക്ലിനിക്കാണ് അൽ ഖുവൈറിലേത്.
Next Story