ശിഫ അൽ ബുറൂജ് മെഡിക്കൽ സെൻറർ ബർക്കയിൽ പ്രവർത്തനം തുടങ്ങി
text_fieldsശിഫ അൽ ബുറൂജ് മെഡിക്കൽ സെൻററിെൻറ മൂന്നാമത് ശാഖ ബർക്ക സനയായിൽ മുഹമ്മദ് അൽ മുറാദ് അൽ ബലൂഷി
ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ശിഫ അൽ ബുറൂജ് മെഡിക്കൽ സെൻററിെൻറ മൂന്നാമത് ശാഖ ബർക്ക സനയായിൽ പ്രവർത്തനം ആരംഭിച്ചു. മുഹമ്മദ് അൽ മുറാദ് അൽ ബലൂഷി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ സുരക്ഷയാണ് ശിഫ അൽ ബുറൂജ് മെഡിക്കൽ ഗ്രൂപ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.
മികച്ച സേവനപാരമ്പര്യമുള്ള ഡോക്ടർമാരും നഴ്സുമാരും സാങ്കേതിക തൊഴിലാളികളുമാണ് ശിഫ അൽ ബുറൂജിനെ നയിക്കുന്നത്. കുറഞ്ഞ െചലവിൽ പി.സി.ആർ ടെസ്റ്റ് ഏറ്റവും വേഗത്തിൽ ചെയ്തു കൊടുക്കുന്നതിൽ ശിഫ അൽ ബുറൂജ് ഗ്രൂപ് മുമ്പന്തിയിലാണെന്ന് മാനേജിങ് ഡയറക്ടർ ഷബീർ വല്ലാഞ്ചിറ പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു പി.സി.ആർ ഉൾപ്പടെയുള്ള പരിശോധനകൾക്കുള്ള നിരക്കിൽ പ്രത്യേക ഇളവുണ്ട്. ബർക്ക സെൻറലും റൂവി ഹൈ സ്ട്രീറ്റിന് സമീപവുമാണ് മറ്റ് രണ്ടു ക്ലിനിക്കുകൾ ശിഫ അൽ ബുറൂജിന് കീഴിലുള്ളത്.

