അബൂദബി രാജകുടുംബാംഗത്തിന്റെ വിയോഗം: സുൽത്താൻ അനുശോചിച്ചു
text_fieldsമസ്കത്ത്: അബൂദബി രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കേബിൾ സന്ദേശമയച്ചു. പരേതനെ സ്വർഗത്തിൽ പ്രവേശിക്കാനും ശൈഖ് മുഹമ്മദിനും കുടുംബത്തിനും എമിറേറ്റ്സിലെ ജനങ്ങൾക്കും ക്ഷമ നൽകാനും സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു.
സുല്‍ത്താന്റെ പ്രതിനിധി പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദിന്റെ നേതൃത്വത്തിലുള്ള സംഘം ആശ്വസവാക്കുകളുമായി അബൂദബിയിലെത്തി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹര്‍റാസി, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജി.
സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ഗവര്‍ണേഴ്സ് ബോര്‍ഡ് ചെയര്മാന് സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സഈദ്, യു.എ.ഇലേക്കുള്ള ഒമാന്റെ അംബാസഡര്‍ സയ്യിദ് ഡോ. അഹമ്മദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി എന്നിവര്‍ ഉപപ്രധാനമന്ത്രിയെ അനുഗമിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സഹോദരനുമാണ് ശൈഖ് സഈദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

