Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശൈഖ് ഖലീഫക്ക്​ ചിത്രം...

ശൈഖ് ഖലീഫക്ക്​ ചിത്രം സമ്മാനിക്കാനായില്ല; നിരാശയിൽ മുഹമ്മദ് സിദ്ദീക്ക്

text_fields
bookmark_border
ശൈഖ് ഖലീഫക്ക്​ ചിത്രം സമ്മാനിക്കാനായില്ല; നിരാശയിൽ മുഹമ്മദ് സിദ്ദീക്ക്
cancel
Listen to this Article

മസ്​കത്ത്​: യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്‍റെ വിയോഗം പെൻസിൽ ചിത്രങ്ങൾ വരച്ചു ശ്രദ്ധേയനായ തൃശൂർ സ്വദേശിയായ മുഹമ്മദ് സിദ്ദിക്കിന്​ നൽകുന്നത് വലിയ നഷ്ടബോധമാണ്. തയ്യൽ തൊഴിലാളിയായ ഇദ്ദേഹം വരച്ച ചിത്രം നേരിട്ട് സമ്മാനിക്കാമെന്ന പ്രതീക്ഷയിൽ കഴിയുമ്പോൾ ആണ് ശൈഖ് ഖലീഫയുടെ വിയോഗ വാർത്ത വരുന്നത്. മൂന്നു വർഷം മുമ്പ്​ സുഹൃത്തുക്കളോടൊപ്പം ദുബൈയിൽ പോയ സമയത്താണ് ആ രാജ്യത്തെ ഭരണാധികാരിയുടെ ചിത്രം വരക്കണം എന്നുള്ള ആഗ്രഹം മനസ്സിൽ ജനിക്കുന്നത്. തിരിച്ചെത്തിയ സിദ്ദിക്ക് ജോലി കഴിഞ്ഞുള്ള സമയം ഇതിനായി നീക്കിവെച്ചു. ഏകദേശം മൂന്നു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. ചിത്രം ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്​ സമ്മാനിക്കാനായി ദുബൈയിലെ അടുത്ത ബന്ധുകൂടിയായ ഹക്കീം വഴി ശ്രമിച്ച്​ കൊണ്ടിരിക്കുകയായിരുന്നു. മനുഷ്യ സ്നേഹിയായ ഭരണാധികാരിയുടെ വിയോഗം ഏറെ വിഷമം ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹത്തിന്റെ ചിത്രം വരക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും സിദ്ദിക്ക് പറഞ്ഞു. നേരെത്തെ ഒമാന്റെ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെയും യു.എ.ഇ പ്രസിഡന്‍റ്​ ഷെയ്ക് ഹംദാന്റെയും ഉൾപ്പടെ ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ പെൻസിൽ ഡ്രോയിങ് വഴി വരച്ചിട്ടുണ്ട്​. സിദ്ദിക്ക് സ്വന്തം നിലയിൽ അഭ്യസിച്ചതാണ്​ ചിത്രകല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh KhalifapictureMuhammad Siddiqui
News Summary - Sheikh Khalifa could not present the picture; Muhammad Siddiqui in despair
Next Story