Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ​ല​സ്തീ​ന്​...

ഫ​ല​സ്തീ​ന്​ പ്രാ​ർ​ഥ​ന​ക​ളു​മാ​യി ശൈ​ഖ്​ ഹം​ദാ​ൻ

text_fields
bookmark_border
ഫ​ല​സ്തീ​ന്​ പ്രാ​ർ​ഥ​ന​ക​ളു​മാ​യി ശൈ​ഖ്​ ഹം​ദാ​ൻ
cancel
camera_alt

ശൈ​ഖ്​ ഹം​ദാ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ്​ ചെ​യ്ത ഫ​ല​സ്തീ​നു​ വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യ​ട​ങ്ങി​യ പോ​സ്റ്റ​ർ

ദു​ബൈ: യു​ദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ പ്രാ​ർ​ഥ​ന​ക​ളു​മാ​യി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ്​ പ്രാ​ർ​ഥ​ന വാ​ച​ക​ങ്ങ​ളെ​ഴു​തി​യ ചി​ത്രം പോ​സ്റ്റ്​ ചെ​യ്ത​ത്. ജ​റൂ​സ​ല​മി​ലെ വി​ഖ്യാ​ത​മാ​യ അ​ൽ അ​ഖ്​​സ കോ​മ്പൗ​ണ്ടി​ൽ ഫ​ല​സ്തീ​ൻ പ​താ​ക​യു​മാ​യി നി​ൽ​ക്കു​ന്ന ഒ​രാ​ളു​ടെ ചി​ത്ര​വും പോ​സ്റ്റ​റി​ൽ കാ​ണാം. ‘ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ നീ ​സ​ഹാ​യി​യാ​ക​ണേ’ എ​ന്നാ​ണ്​ ​പ്രാ​ർ​ഥ​ന വാ​ച​ക​മാ​യി കു​റി​ച്ചി​ട്ടു​ള്ള​ത്.

ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ യു.​എ.​ഇ ‘ത​റാ​ഹും’ എ​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​നും പാ​ക്ക്​ ചെ​യ്യാ​നു​മാ​യി ദു​ബൈ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന്​ പേ​രാ​ണ്​ സ്വ​യം സ​ന്ന​ദ്ധ​രാ​യി എ​ത്തു​ന്ന​ത്. യു​ദ്ധ​ത്തി​ന്​ അ​റു​തി​വ​രു​ത്താ​നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നും യു.​എ.​ഇ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​യ​ത​​ന്ത്ര ഇ​ട​പെ​ട​ലു​ക​ളും തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineSheikh Hamdan
News Summary - Sheikh Hamdan posts prayer for Palestine
Next Story