Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശർക്കിയ സോക്കർ കപ്പ്‌:...

ശർക്കിയ സോക്കർ കപ്പ്‌: എഫ്‌.സി നിസ്‌വ ജേതാക്കൾ

text_fields
bookmark_border
ശർക്കിയ സോക്കർ കപ്പ്‌: എഫ്‌.സി നിസ്‌വ ജേതാക്കൾ
cancel
camera_alt

എഫ്.സി അൽഖാമിൽ സംഘടിപ്പിച്ച ശർക്കിയ സോക്കർ കപ്പ് സീസൺ വൺ ഫുട്ബാൾ ടൂർണമെന്‍റിൽ ജേതാക്കളായ എഫ്‌.സി നിസ്‌വ

മസ്കത്ത്: എഫ്.സി അൽഖാമിൽ സംഘടിപ്പിച്ച ശർക്കിയ സോക്കർ കപ്പ് സീസൺ വൺ ഫുട്ബാൾ ടൂർണമെന്‍റിൽ എഫ്‌.സി നിസ്‌വ ജേതാക്കളായി. അൽകാമിൽ ബോയ്സിനെ ഷൂട്ടൗട്ടിലൂടെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ തിരഞ്ഞെടുത്തത്‌.

വിജയികൾക്ക്‌ 201 റിയാലും ടി ജാൻ ഗ്രൂപ്പും അൽ ഫൗസ്‌ ഹൈപ്പർ മാർക്കറ്റും സ്പോൺസർ ചെയ്ത ട്രോഫിയും റണ്ണേഴ്സ്അപ്പിന് 101 റിയാലും ജാസ് തട്ടുകട സ്പോൺസർ ചെയ്ത ട്രോഫിയും നൽകി. അൽകാമിൽ ഫ്ലഡ്‍ലിറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ 10 ടീമുകളാണ് മാറ്റുരച്ചത്‌. ടൂർണമെന്‍റ് അഹ്മദ്‌ അൽ ഹാശ്മി ഉദ്ഘാടനം ചെയ്തു. ഇർഷാദ്‌ കൊന്നക്കോടൻ, ഷഹീബ്‌ പേരാവൂർ, നിസാർ വയനാട്‌ എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിൽ ഒമാനിലെ ശക്തമായ ടീമുകളെ പങ്കെടുപ്പിച്ച്‌ വിപുലമായ രീതിയിൽ ടൂർണമെന്റ്‌ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsomanSharkia Soccer Cup
News Summary - Sharkia Soccer Cup: FC Niswa Winners
Next Story