Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുന്നറിയിപ്പുമായി...

മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷൻ; സംഭവ ദൃശ്യം പങ്കുവെക്കുന്നത് നിയമനടപടിക്ക് ഇടയാക്കും

text_fields
bookmark_border
മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷൻ; സംഭവ ദൃശ്യം പങ്കുവെക്കുന്നത്   നിയമനടപടിക്ക് ഇടയാക്കും
cancel

മസ്‌കത്ത്: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷൻ. സ്ഥിരീകരിക്കാത്ത വിവരങ്ങളും സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് നിയമനടപടിക്ക് വഴിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അപകടങ്ങൾ, സംഭവസ്ഥലങ്ങൾ, നിലവിലെ സംഭവവികാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ പൊതുസുരക്ഷയെ ബാധിക്കുകയോ സമൂഹത്തിൽ ഭീതിയുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കുന്നു. സ്ഥിരീകരിക്കാത്ത ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിപ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പൊതുഭീതിക്കും നിയമപരമായ പ്രശ്നങ്ങൾക്കും കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടി.അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രസിദ്ധീകരിക്കുയോ പുനഃപ്രസിദ്ധീകരിക്കുയോ ചെയ്യുന്നവർ ഒമാനിലെ ശിക്ഷാനിയമപ്രകാരം നിയമനടപടിക്ക് വിധേയരാകുമെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footageincidentlegal actionsharing
News Summary - Sharing the incident footage may lead to legal action
Next Story