മസ്കത്ത്: ഒമാനിൽ ഷെയർ ടാക്സികളിലെ യാത്ര നിരക്ക് ഗതാഗത-വാർത്തവിതരണ മന്ത്രാ ലയം പ്രഖ്യാപിച്ചു. ഒാട്ടം തുടങ്ങുേമ്പാൾ 300 ബൈസയാണ് മീറ്ററിൽ കാണിക്കുക. പിന്നീടുള്ള ഒ ാരോ കിലോമീറ്ററുകൾക്കും 130 ബൈസ വീതം കൂടും. കുറഞ്ഞ നിരക്ക് ഒരു റിയാലായിരിക്കും. മിനിറ ്റിന് 50 ബൈസയാണ് വെയ്റ്റിങ് ചാർജ്. ടാക്സിയിൽ ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ അ വർക്കിടയിൽ മീറ്റർ ചാർജ് വീതിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഒാറഞ്ച് ടാക്സികളിൽ ഇലക്ട്രോണിക് മീറ്ററുകൾ നിർബന്ധമാകുന്ന 2019 ജൂൺ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാവുക. മീറ്റർ ഒാണാക്കിയില്ലെങ്കിൽ യാത്ര സൗജന്യമായി കണക്കാക്കുമെന്നും ഉപഭോക്താക്കൾ പണം നൽകേണ്ടതില്ലെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ഒമാനിൽ സാധാരണക്കാർ ഏറെ ആശ്രയിക്കുന്നത് ഒാറഞ്ച് നിറത്തിലുള്ള ഷെയർ ടാക്സികളെയാണ്. ഇവയിൽ കുറഞ്ഞനിരക്കിൽ യാത്രചെയ്യാൻ കഴിയുന്നത് സാധാരണക്കാർക്ക് അനുഗ്രഹമായിരുന്നു. ഒാറഞ്ച് ടാക്സികളിൽ മീറ്റർ നിലവിൽ വരുന്നതോടെ നിരക്ക് വർധിക്കുമെന്ന ആശങ്കയിലാണ് ഇവർ. മീറ്റർ വരുന്നതോടെ ഷെയറായി യാത്ര ചെയ്യുന്നവർക്ക് തുടക്കത്തിൽ ചില പ്രയാസങ്ങളും നേരിടേണ്ടിവരും. ഒരു സ്ഥലത്തേക്കുള്ള യാത്രയിൽ വിവിധ സ്ഥലങ്ങളിൽ ഇറങ്ങുന്നവരിൽനിന്നും വഴിയിൽനിന്ന് കയറുന്നവരിൽനിന്നും ദൂരത്തിന് അനുസരിച്ച് വ്യത്യസ്ത തുകയാണ് ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. മീറ്റർ ചാർജ് വരുന്നതോടെ ഇൗ തുക എങ്ങനെ നിശ്ചയിക്കുമെന്ന് വ്യക്തമാകേണ്ടതുണ്ട്.
മീറ്റർ ടാക്സി നിലവിൽ വരുന്നതോടെ നിരക്കുകൾ വർധിക്കും. 44 കിലോമീറ്റർ ദൂരമുള്ള റൂവി-റുസൈൽ റൗണ്ടെബൗട്ട് റൂട്ടിൽ നിലവിൽ 800 ബൈസ മുതൽ ഒരു റിയാൽ വരെയാണ് ടാക്സി ഉടമകൾ ഒരാളിൽനിന്ന് ഇൗടാക്കുന്നത്. മീറ്റർ നിലവിൽ വരുേമ്പാൾ മൊത്തം 5.900 റിയാലായിരിക്കും ഇൗ റൂട്ടിലെ ചാർജ്. ഇത് നാല് യാത്രക്കാരിലായി വിഭജിക്കുേമ്പാൾ ഒരാൾ ഒന്നര റിയാൽ നൽകേണ്ടി വരും. അതേ സമയം, ചില മേഖലകളിൽ നിലനിൽക്കുന്ന നിരക്കുകളിലെ അസന്തുലിത്വവും ആശയക്കുഴപ്പവും ഇല്ലാതാക്കാൻ മീറ്റർ ടാക്സികൾ സഹായിക്കും.
റൂവിയിൽനിന്ന് അഞ്ചു കി.മീറ്ററിൽ താെഴ ദൂരമുള്ള മത്രയിലേക്ക് നിലവിൽ 300 ബൈസ ഇൗടാക്കുേമ്പാൾ റൂവിയിൽനിന്ന് ഏഴു കിേലാമീറ്റർ ദൂരമുള്ള കോർണീഷിലേക്ക് 200 ബൈസയാണ് വാങ്ങുന്നത്. മീറ്റർ പ്രാബല്യത്തിലാവുന്നതോടെ മത്രയിലേക്ക് നിലവിലുള്ളതിനെക്കാൾ കുറവും കോർണീഷിലേക്ക് നിലവിലുള്ളതിെനക്കാൾ കൂടുതലും ചാർജ് നൽകേണ്ടിവരും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2018 4:10 AM GMT Updated On
date_range 2019-06-16T19:30:00+05:30ഷെയർ ടാക്സി നിരക്ക് പ്രഖ്യാപിച്ചു
text_fieldsNext Story