ജയിൽവാസത്തിന് രണ്ടു പതിറ്റാണ്ട്; ഷാജഹാനും സന്തോഷിനും ഇന്ന് ബന്ധുക്കളുമായി സമാഗമം
text_fieldsമസ്കത്ത്: 20 വർഷമായി ജയിലിൽ കഴിയുന്ന മലയാളികളായ ഷാജഹാനെയും സന്തോഷ്കുമാറിനെയും കാണാൻ ബന്ധുക്കൾ ഒമാനിലെത്തി. ജയിലിലായ ശേഷം ആദ്യമായാണ് ഇരുവരും ബന്ധുക്കളെ കാണുന്നത്. രണ്ടു പതിറ്റാണ്ടായി ഒതുക്കിപ്പിടിച്ച സ്നേഹത്തിെൻറയും സങ്കടത്തിെൻറയും വിങ്ങിപ്പൊട്ടലിെൻറ െവെകാരികരംഗങ്ങൾക്ക് സുമൈൽ സെൻട്രൽ ജയിൽ സാക്ഷിയാവും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് കൂടിക്കാഴ്ച. ആലപ്പുഴ അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാജഹാെൻറ മകൻ ഷമീർ സൗദി അറേബ്യയിൽനിന്ന് ഞായറാഴ്ച രാത്രി 11.30നാണ് ഒമാനിലെത്തിയത്. തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറിെൻറ സഹോദരൻ മഹേശൻ രാത്രി 7.30നുമെത്തി.
സാമൂഹിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ തയ്യിൽ ഹബീബിെൻറ ശ്രമഫലമായാണ് ഷാജഹാനും സന്തോഷ് കുമാറിനും ബന്ധുക്കളെ കാണാൻ സാധിക്കുന്നത്. പത്താം വയസ്സിൽ കണ്ട പിതാവിനെ വീണ്ടും കാണാൻ ഷമീർ ആഗ്രഹമറിയിക്കുകയായിരുന്നുവെന്ന് ഹബീബ് പറഞ്ഞു. മലബാർ ഗോൾഡ് റീജനൽ ഡയറക്ടർ സി.എം. നജീബ് ആണ് ഇരുവർക്കും ടിക്കറ്റ് ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനാവ് സൂഖിൽ രണ്ട് ഒമാനികൾ പാകിസ്താൻകാരാൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഷാജഹാനെയും സന്തോഷ്കുമാറിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കടകളിൽനിന്ന് കൊലപാതകത്തിന് ഉപേയാഗിച്ച ആയുധങ്ങൾ കെണ്ടത്തിയതിനെ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. സംഭവത്തിൽ നാലു പാകിസ്താനികളെ വധശിക്ഷക്ക് വിധേയമാക്കുകയും ഒരാളെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു. ഷാജഹാനെയും സന്തോഷ്കുമാറിനെയും ജയിൽമോചിതരാക്കാൻ തയ്യിൽ ഹബീബിെൻറ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
