സ്വീകരണം നൽകി
text_fieldsസേവ് ഒ.ഐ.സി.സി ഒമാൻ ഉപദേശക സമിതി വൈസ് ചെയർമാൻ ഷഹീർ അഞ്ചലിന് മസ്കത്ത് എയർപോർട്ടിൽ നൽകിയ
സ്വീകരണം
മസ്കത്ത്: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് ശ്രീനഗറിൽനിന്നും ഒമാനിൽ മടങ്ങിയെത്തിയ സേവ് ഒ.ഐ.സി.സി ഒമാൻ ഉപദേശക സമിതി വൈസ് ചെയർമാൻ ഷഹീർ അഞ്ചലിന് മസ്കത്ത് എയർപോർട്ടിൽ സ്വീകരണം നൽകി. നാഷനൽ കമ്മിറ്റി ചെയർമാൻ ഹൈദ്രോസ് പതുവന ഷാൾ അണിയിച്ചു സ്വീകരിച്ചു.
ജനുവരി 26ന് ആണ് യാത്രയെ അനുഗമിക്കാൻ ഒമാനിൽനിന്നും അദ്ദേഹം പുറപ്പെട്ടത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ കെ.പി.സി.സി നേതാക്കളോടൊപ്പം രാഹുൽ ഗാന്ധി നയിച്ച യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് ഷഹീർ അഞ്ചൽ പറഞ്ഞു.
ഒ.ഐ.സി.സി മുൻ പ്രസിഡന്റ് സിദ്ദിഖ് ഹസ്സൻ, സേവ് ഒ.ഐ.സി.സി സെക്രട്ടറി എ.എം. ഷെരീഫ്, മുൻ ജോയന്റ് ട്രഷറർ ഷിഹാബുദ്ദിൻ ഓടയം , വൈസ് പ്രസിഡന്റ് മോഹൻ കുമാർ തുടങ്ങിയവർ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ഭാഗമായിരുന്നു.
ചരിത്രത്തിന്റെ ഭാഗമായി മാറിയ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സേവ് ഒ.ഐ.സി.സി ഒമാന്റെ നേതാക്കളെ നാഷനൽ പ്രസിഡന്റ് അനീഷ് കടവിൽ അഭിനന്ദിച്ചു.
ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, നാഷനൽ കമ്മിറ്റി നേതാക്കളായ ഹംസ അത്തോളി, നൂറുദ്ധീൻ പയ്യന്നൂർ, സതീഷ് പട്ടുവം, മോഹൻ കുമാർ, സജി തോമസ്, ഹരിലാൽ വൈക്കം തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

