Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശ​ഹീ​ൻ: 11 ദ​ശ​ല​ക്ഷം...

ശ​ഹീ​ൻ: 11 ദ​ശ​ല​ക്ഷം റി​യാ​ൽ വി​ത​ര​ണം ചെ​യ്​​തു –സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി

text_fields
bookmark_border
ശ​ഹീ​ൻ: 11 ദ​ശ​ല​ക്ഷം റി​യാ​ൽ വി​ത​ര​ണം ചെ​യ്​​തു   –സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി
cancel

മ​സ്​​ക​ത്ത്​: ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​െൻറ ആ​ഘാ​തം നേ​രി​ട്ട 11,000 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി​ 11 ദ​ശ​ല​ക്ഷം റി​യാ​ൽ വി​ത​ര​ണം ചെ​യ്​​ത​താ​യി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത്​ അ​ഹ​മ്മ​ദ്​ അ​ൽ ന​ജ​ർ പ​റ​ഞ്ഞു. ഒ​മാ​നി​ലെ റേ​ഡി​യോ​യി​ലെ ഇ​ക്ക​ണോ​മി​ക്​​ ഫോ​റം എ​ന്ന പ​രി​പാ​ടി​യു​ടെ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ചു​ഴ​ലി​ക്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​ൽ​നി​ന്നാ​ണ് പ​ണം ല​ഭി​ച്ച​ത്. വാ​ട​ക​യും മ​റ്റു​ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തോ​ടൊ​പ്പം ചി​ല വി​ലാ​യ​ത്തു​ക​ളി​ൽ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. വി​ക​സ​ന​ത്തി​ലും ശാ​ക്തീ​ക​ര​ണ​ത്തി​ലും സ​ജീ​വ പ​ങ്കാ​ളി​യാ​യി മ​ന്ത്രാ​ല​യം സ​മൂ​ഹ​ത്തി​നു​ള്ള സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​​​ ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​െൻറ ആ​ഘാ​തം കൂ​ടു​ത​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്​ ബാ​ത്തി​ന മേ​ഖ​ല​യി​ലാ​ണ്.

വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലാ​യി 26,166 ആ​ളു​ക​ളെ​യാ​ണ്​ ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ദേ​ശീ​യ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്​​​മെൻറ്​ ക​മ്മി​റ്റി അ​റി​യി​ച്ചി​ര​ു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്​ സു​വൈ​ഖ്​ വി​ലാ​യ​ത്തി​ലാ​ണ്. 14,311 പേ​രാ​ണ്​ ഇ​വി​ടെ കാ​റ്റി​െൻറ ഇ​ര​ക​ളാ​യ​ത്. മു​സ​ന്ന​യി​ൽ 4446, ഖാ​ബൂ​റ​യി​ൽ 6101, സ​ഹ​മി​ൽ 1308 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു വി​ലാ​യ​ത്തു​ക​ളി​ലെ ക​ണ​ക്കു​ക​ൾ.

വെ​ള്ളം ക​യ​റി നി​ര​വ​ധി​ വീ​ടു​ക​ളാ​ണ്​​വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന്​ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ന്നി​രു​ന്നു. 100 ക​ണ​ക്കി​ന്​ ക​ന്നു​കാ​ലി​ക​ൾ മേ​ഖ​ല​യി​ൽ ച​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഏ​ക്ക​ർ​ക​ണ​ക്കി​ന്​ കൃ​ഷി​യും ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaheen
News Summary - Shaheen: Rs 11 lakh crore distributed - Minister of Social Development
Next Story