ഷഹീൻ: സഹായ ഹസ്തവുമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച്
text_fieldsജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ഇൻസ്റ്റൻറ് കാഷ്
പ്രതിനിധി നിഹാസ് നൂറുദ്ദീൻ എന്നിവർ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളിൽ ആശ്വാസ പ്രവർത്തനങ്ങളുമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച്. ജോയ് ആലുക്കാസ് എക്സ്ചേഞ്ചും ഇൻസ്റ്റൻറ് കാഷും സംയുക്തമായി സുവൈഖ്, ഖദറ മേഖലയിൽ 1200 പേർക്ക് ഭക്ഷ്യക്കിറ്റും 1000പേർക്ക് പുതപ്പും നൽകി. ജോയി ആലുക്കാസ് എക്സ്ചേഞ്ചിെൻറ ഒമാനിലെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ (സി.എസ്.ആർ) ഭാഗമായാണ് ഇൻസ്റ്റൻറ് കാഷുമായി ചേർന്ന് സേവനങ്ങൾ നടത്തിയതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു. ഇൻസ്റ്റൻറ് കാഷ് പ്രതിനിധികളായ നിഹാസ് നൂറുദ്ദീൻ, ശങ്കർ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജീവനക്കാരായ അൻസാർ ഷെന്താർ, ഉനാസ് ഉമർ അലി തുടങ്ങിയവർ നേതൃത്വം നൽകി.