Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കടുത്ത ചൂട്:...

ഒമാനിൽ കടുത്ത ചൂട്: ബർകയിൽ 46.7 ഡിഗ്രി സെൽഷ്യസ്

text_fields
bookmark_border
sun
cancel

മസ്കത്ത്: കടുത്ത ചൂട് തുടരുന്ന ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ബർക്കയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി; 46.7 ഡിഗ്രി സെൽഷ്യസ്. വേനൽക്കാലം കടുത്തതോടെ രാജ്യത്തെ നിരവധി വിലായത്തുകളിൽ ബുധനാഴ്ച താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റുസ്താഖിൽ 46.2 ഡിഗ്രി സെൽഷ്യസും സുവൈഖിൽ 46.0 ഡിഗ്രി സെൽഷ്യസും വാദി അൽ മആവിലിൽ 45.8 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. നഖൽ: 45.7 ഡിഗ്രി സെൽഷ്യസ്, സുഹാർ- 45.5ഡിഗ്രി സെൽഷ്യസ്, ബിദ്ബിദ്- 45.4 ഡിഗ്രി സെൽഷ്യസ്, അൽ അമിറാത്ത്, അൽ കാമിൽ വൽ വാഫി എന്നിവിടങ്ങളിൽ 45.3 ഡിഗ്രി സെൽഷ്യസ് വീതം, ഫഹൂദ്, ജഅലാൻ ബാനി ബു ഹസൻ എന്നിവിടങ്ങളിൽ 45.1 ഡിഗ്രി സെൽഷ്യസ് വീതം രേഖപ്പെടുത്തി.

സുൽത്താനേറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ധാരാളം വെള്ളം കുടിക്കാനും ചൂടുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും പൊതുജനങ്ങളോട് നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanRecord heatHeat rises
News Summary - Severe heat in Oman: Barka records 46.7 degrees Celsius
Next Story