Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽ ഏ​ഴ്​...

മ​സ്​​ക​ത്തി​ൽ ഏ​ഴ്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ

text_fields
bookmark_border
മ​സ്​​ക​ത്തി​ൽ ഏ​ഴ്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ
cancel

മ​സ്​​ക​ത്ത്​: ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഴി​ട​ത്താ​ണ്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​വു​ക. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ റൂ​വി ഹെ​ൽ​ത്ത്​ സെൻറ​ർ, മ​സ്​​ക​ത്ത്​ ഹെ​ൽ​ത്ത്​ സെൻറ​ർ, ബോ​ഷ​ർ ഹെ​ൽ​ത്ത്​ സെൻറ​ർ, അ​ൽ ഖു​വൈ​ർ നോ​ർ​ത്ത്​ ഹെ​ൽ​ത്ത്​ സെൻറ​ർ, സീ​ബി​ലെ ഹ​യ്​ അ​ൽ ജ​മാ ഹെ​ൽ​ത്ത്​ സെൻറ​ർ, അ​സൈ​ബ ഹെ​ൽ​ത്ത്​ സെൻറ​ർ, അ​ൽ വ​ത​യ്യ ഹെ​ൽ​ത്ത്​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വാ​ക്​​സി​ൻ ല​ഭി​ക്കു​ക. അ​സൈ​ബ​യും അ​ൽ വ​ത​യ്യ​യും ഒ​ഴി​ച്ചു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴ​ര​മു​ത​ൽ രാ​ത്രി എ​ട്ട​ര​വ​രെ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാം.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്ന​ര വ​രെ​യാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ. അ​സൈ​ബ, അ​ൽ വ​ത​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ ഏ​ഴ​ര മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ ന​ട​ക്കു​ക. 65 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇൗ ​ഘ​ട്ട​ത്തി​ൽ വാ​ക്​​സി​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​രോ​ഗ്യ​വാ​ന്മാ​രാ​ണോ, ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രാ​ണോ തു​ട​ങ്ങി​യ വേ​ർ​തി​രി​വു​ക​ളി​ല്ലാ​തെ വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന​താ​ണ്. ഫൈ​സ​ർ വാ​ക്​​സി​ൻ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സാ​യി ആ​സ്​​ട്ര​സെ​ന​ക സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecentercovid
Next Story