Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ മൊ​ബൈ​ൽ...

ഒ​മാ​നി​ൽ മൊ​ബൈ​ൽ സേ​വ​ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
ഒ​മാ​നി​ൽ മൊ​ബൈ​ൽ സേ​വ​ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന
cancel
Listen to this Article

മ​സ്ക​ത്ത്: ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ലെ മൊ​ബൈ​ൽ സേ​വ​ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ഏ​ഴു ശ​ത​മാ​നം വ​ർ​ധി​ച്ച് 80,54,413 ആ​യ​താ​യി ദേ​ശീ​യ സ്ഥി​തി​വി​വ​ര​ശാ​സ്ത്ര -വി​വ​ര കേ​ന്ദ്രം (എ​ൻ.​സി.​എ​സ്.​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2025 ഡി​സം​ബ​ർ അ​വ​സാ​നം​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 2024ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ചാ​ണ് ഈ ​വ​ർ​ധ​ന.

ആ​ക്റ്റീ​വ് പോ​സ്റ്റ്‌​പെ​യ്ഡ് മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​ച്ച് 12,73,795 ആ​യി. പ്രീ​പെ​യ്ഡ് ക​ണ​ക്ഷ​നു​ക​ൾ ഒ​രു ശ​ത​മാ​നം ഉ​യ​ർ​ന്ന് 51,48,166 ആ​യി രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് (ഐ​ഒ​ടി) ക​ണ​ക്ഷ​നു​ക​ളി​ൽ 42 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി. 2025 ഡി​സം​ബ​ർ അ​വ​സാ​നം ഐ​ഒ​ടി സ​ബ്‌​സ്‌​ക്രി​പ്ഷ​നു​ക​ളു​ടെ എ​ണ്ണം 16,32,452 ആ​യി.

ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച. സ​ജീ​വ​മാ​യ മൊ​ബൈ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ക​ൾ 54,21,911 ആ​യി ഉ​യ​ർ​ന്നു. ഫി​ക്സ്ഡ് ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ക​ൾ മൂ​ന്നു​ശ​ത​മാ​നം വ​ർ​ധി​ച്ച് 5,98,907 ആ​യി. ഫൈ​ബ​ർ ഓ​പ്റ്റി​ക് ക​ണ​ക്ഷ​നു​ക​ൾ ഒ​മ്പ​തു ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,56,897 ആ​യി. ഫി​ക്സ്ഡ് ഫൈ​വ് ജി ​ക​ണ​ക്ഷ​നു​ക​ളി​ൽ ഒ​രു ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​​പ്പെ​ടു​ത്തി. 2,19,862 ആ​യി. അ​തേ​സ​മ​യം, ഫി​ക്സ്ഡ് ഫോ​ർ​ജി ക​ണ​ക്ഷ​നു​ക​ൾ 53 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 10,448 ആ​യി കു​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ സ​ബ്സ്ക്രൈ​ബ​ർ ലൈ​ൻ (ഡി.​എ​സ്.​എ​ൽ) സേ​വ​ന​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ 34 ശ​ത​മാ​നം കു​റ​ഞ്ഞ് 9,856 ആ​യി. സാ​റ്റ​ലൈ​റ്റ് ഇ​ന്റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ൾ 173 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,101 ആ​യി.

വൈ​ദ്യു​തി ലൈ​നു​ക​ൾ, ഇ​ഥ​ർ​നെ​റ്റ്, ലീ​സ്ഡ് ലൈ​ൻ തു​ട​ങ്ങി​യ മ​റ്റ് ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളി​ലെ ക​ണ​ക്ഷ​നു​ക​ൾ ഒ​മ്പ​തു ശ​ത​മാ​നം കു​റ​ഞ്ഞ് 743 ആ​യി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Seven percent increase in the number of mobile service subscribers in Oman
Next Story