ജബൽ ശർഖിയയിലെ സേവനങ്ങൾ മെച്ചപ്പെടുത്തും
text_fieldsജബൽ ശർഖിയ
മസ്കത്ത്: സുൽത്താനേറ്റിലുടനീളമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങൾ നവീകരിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി അൽ ഹംറ വിലായത്തിലെ ജബൽ ശർഖിയയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി പൈതൃക, ടൂറിസം മന്ത്രാലയം ഒരുങ്ങുന്നു. ദാഖിലിയ ഗവർണറേറ്റിലെ ഗവർണറുടെ ഓഫിസുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് ജബൽ ശർഖിയ ഒയാസിസ് പദ്ധതിയുടെ നിർമാണത്തിനായി ഗവർണറേറ്റ് അടുത്തിടെ ഒരു ടെൻഡർ ക്ഷണിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു.
ഈ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച ഈ സംരംഭം, മന്ത്രാലയത്തിന്റെ ടൂറിസം വികസന തന്ത്രങ്ങൾക്ക് അനുസൃതമായി പ്രദേശത്തെ അടിസ്ഥാന പൊതുസേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. ഗവർണറേറ്റുമായി സഹകരിച്ച് 11ാം പഞ്ചവത്സര വികസനപദ്ധതിയുടെ ഘടകങ്ങൾ നടപ്പാക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ വിശാലമായ ടൂറിസം വികസന അജണ്ടക്ക് സമാന്തരമായി, ഗവർണറേറ്റിലുടനീളമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ലാൻഡ്മാർക്കുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലക്ഷ്യമിട്ടുള്ള സമഗ്രസേവനചട്ടക്കൂടുകൾ ഇതിൽ ഉൾപ്പെടുന്നു. ടൂറിസം വളർച്ച, പാരിസ്ഥിതിക സുസ്ഥിരത, പ്രദേശത്തിന്റെ പ്രകൃതി സവിശേഷതകളുടെ സംരക്ഷണം എന്നിവക്കിടയിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനൊപ്പം, സംയോജിത ടൂറിസം ഘടകങ്ങളുള്ള ഉയർന്ന നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി ജബൽ ശർഖിയെ മാറ്റുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

