Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസേ​വ​ന പ്ര​വാ​സ...

സേ​വ​ന പ്ര​വാ​സ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
സേ​വ​ന പ്ര​വാ​സ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

ഷി​ഹാ​ബ് ഏ​റാ​ട​ൻ (പ്ര​സി.), ജ​യേ​ഷ് ത​രി​യോ​റ (സെ​ക്ര.) എ.​കെ. ഹ​നീ​ഫ (ട്ര​ഷ.) 

മ​ത്ര: കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​ര്‍ നി​വാ​സി​ക​ളു​ടെ ഗ്ലോ​ബ​ല്‍ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ 'സേ​വ​ന പ്ര​വാ​സ കൂ​ട്ടാ​യ്മ‌'​യു​ടെ പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡ​ന്‍റാ​യി ഷി​ഹാ​ബ് ഏ​റാ​ട​നെ​യും (ബു​റൈ​ദ), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജ​യേ​ഷ് ത​രി​യോ​റ​യെ​യും (റി​യാ​ദ്) തെ​ര​ഞ്ഞെ​ടു​ത്തു.

എ.​കെ. ഹ​നീ​ഫ​യാ​ണ് ട്ര​ഷ​റ​ർ. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ മേ​ഖ​ല സ​മി​തി​ക​ളി​ല്‍നി​ന്നു​ള്ള കേ​ന്ദ്ര കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​ണ്‌ ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ന്ന യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ​തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ്​- എ.​കെ. ഷു​ക്കൂ​ര്‍ (ബ​ഹ്​​റൈ​ന്‍), ഹ​സൈ​നാ​ര്‍ (ഹോം​സേ​വ​ന), ജോ. ​സെ​ക്ര- അ​സീ​ദ​ലി (ഖ​ത്ത​ര്‍) കെ.​സി. അ​ജീ​ര്‍ (താ​ന്‍സ​നി​യ). എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ- അ​ഹ്മ​ദ് കു​ട്ടി, കെ. ​അ​മീ​ര്‍. മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ- ടി​നു തോ​മ​സ് (യു.​എ.​ഇ), നാ​സ​ര്‍ (ദ​മ്മാം), മു​കേ​ഷ് (യു.​എ.​ഇ), അ​ബ്​​ദു​നാ​സി​ര്‍ (ജി​ദ്ദ), കെ. ​ഷാ​ബി​ന്‍ (യു.​എ.​ഇ), ന​ജീ​ദ് (ജി​ദ്ദ), അ​ഷ്ക​ര്‍ (മ​ലേ​ഷ്യ), സു​നി​ൽ (കു​വൈ​ത്ത്) എ​ന്നി​വ​ർ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​ണ്.

ഏ​ഴു വ​ര്‍ഷ​ങ്ങ​ളാ​യി മു​ട​ങ്ങാ​തെ അ​ഗ​തി പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ചി​കി​ത്സ സ​ഹാ​യ​ങ്ങ​ളും സം​ഘ​ട​ന ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ലി​യാ​ഖ​ത്ത് അ​ലി കാ​ഞ്ഞി​രാ​ല, വി​ന്‍സ് മേ​ക്കു​ത്ത്, പി.​എ. സ​മ​ദ് തു​ട​ങ്ങി​യ​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriate
News Summary - Service Expatriate Community Officers
Next Story