എം. നസീറിന് യാത്രയയപ്പ് നൽകി
text_fieldsതിരൂർ ചെമ്പ്ര സ്വദേശി എം. നസീറിന് ബുറൈമി ഫിഷ് മാർക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ്
ബുറൈമി: 21 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബുറൈമി ഫിഷ് മാർക്കറ്റ് ജീവനക്കാരനായ തിരൂർ ചെമ്പ്ര സ്വദേശി എം. നസീറിന് യാത്രയയപ്പ് നൽകി. ബുറൈമി ഫിഷ് മാർക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി പ്രകാശ് കളിച്ചാത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മണി നെല്ലിക്കൽ സ്നേഹാദരവ് നൽകി. എക്സിക്യൂട്ടിവ് മെംബർ എം.കെ. രാജൻ സ്നേഹോപഹാരം കൈമാറി. ജോ. സെക്രട്ടറി ബാബു ചെമ്മാട് സ്വാഗതവും എക്സിക്യൂട്ടിവ് മെംബർ സിദ്ദീഖ് തെന്നല നന്ദിയും പറഞ്ഞു.

