ജി.കെ. പിള്ളക്ക് മലയാളം മിഷൻ യാത്രയയപ്പ്
text_fieldsസൂർ: ഒമാനിലെ 33 വർഷത്തെ പ്രവാസജീവിതത്തിൽനിന്ന് പടിയിറങ്ങുന്ന സൂറിലെ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ജി.കെ. പിള്ളക്ക് മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി.
ബവാദി ഹോട്ടലിൽ നടന്ന പരിപാടി സൂർ മേഖല കമ്മിറ്റി അംഗം എ.കെ. സുനിൽ ഉദ്ഘാടനം ചെയ്തു. സൂർ മേഖല കമ്മിറ്റി അംഗം ശ്രീധർ ബാബു അധ്യക്ഷത വഹിച്ചു.
തുടർന്ന് മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ സന്തോഷ് കുമാർ, സൂർ മേഖല കമ്മിറ്റി അംഗങ്ങളായ സൈനുദ്ദീൻ കൊടുവള്ളി, സുനീഷ് ജോർജ്, മനോജ് കുമാർ, സഞ്ജീവൻ, അധ്യാപികമാരായ ആൻസി മനോജ്, സുലജ സഞ്ജീവൻ, രതി അജിത്, റുബീന റാസിഖ്, ഷംന അനസ്, രേഖ മനോജ്, ജിഷ ശ്രീധർ ബാബു എന്നിവർ സംസാരിച്ചു.
മേഖല കമ്മിറ്റിയുടെ ഉപഹാരം ജി.കെ. പിള്ളക്കു നൽകി.
കോഓഡിനേറ്റർ അജിത് സ്വാഗതവും മേഖല കമ്മിറ്റി അംഗവും അധ്യാപികയുമായ മഞ്ജു നിഷാദ് നന്ദിയും പറഞ്ഞു.
