ഒമാനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മഹ്മൂദ് അൽ ഹസാനി നിര്യാതനായി
text_fieldsമസ്ക്കത്ത്: ഒമാനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മഹ്മൂദ് അൽ ഹസാനി (65) നിര്യാതനായി. ജനപ്രിയ നടൻ, എഴുത്തുകാരൻ, സംവിധായകൻ, റേഡിയോ ശ്രോതാക്കളുടെ ഹൃദയം കവർന്ന ശബ്ദത്തിന്റെ ഉടമ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
മത്രയിൽ ജനിച്ച മഹ്മൂദ് അൽ ഹസാനി 1990കളിലാണ് തന്റെ മാധ്യമപ്രവർത്തന കരിയർ ആംരഭിക്കുന്നത്. റേഡിയോയിലായിരുന്നു തുടക്കം. എഴുത്തുകാരൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ കഴിവ്തെളിയിച്ച അദേഹം പിന്നീട് ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. കുട്ടിക്കാലം മുതൽ തന്നെ സർഗാത്മക മനസ്കതയുള്ള മഹ്മൂദ്, നേതൃപാടവത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും ലക്ഷണങ്ങൾ ആദ്യകാലങ്ങളിൽ തന്നെ പ്രകടിപ്പിച്ചിരുന്നുവെന്ന് ബാല്യകാല സുഹൃത്ത് മുർതദ അൽ ലവാതി അനുസ്മരിച്ചു.
തന്റെ ജന്മ സ്ഥലമായ മത്രയെ ഒരുവികാരമായായിരുന്നു മഹ്മൂദ് അൽ ഹസാനി കൊണ്ടുനടന്നിരുന്നത്. അവസാന വർഷങ്ങളിലായി തന്റെ പ്രിയപ്പെട്ട മത്രയെക്കുറിച്ചുള്ള ഒരു യൂട്യൂബ് പരമ്പരയുടെ പണിപ്പുരയിലായിരുന്നു. അൽ ഹസാനിയുടെ വിയോഗം ഒമാനിലെ മാധ്യമ മേഖലക്ക് തീരാനഷ്ടമാണെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

