ഒമാനിലെ മുതിര്‍ന്ന പ്രവാസികളെ ആദരിച്ചു
text_fieldsഗൂബ്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒമാനിലെ
മുതിര്‍ന്ന പ്രവാസികളെ ആദരിച്ചപ്പോൾ
മസ്കത്ത്: ഒമാനില്‍ 40 വര്‍ഷത്തിന് മുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന പ്രവാസികളെ ഗൂബ്ര പ്രവാസി കൂട്ടായ്മ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. കൂട്ടായ്മയുടെ കീഴില്‍ നടന്ന സൗജന്യ മെഡിക്കല്‍, നോര്‍ക്ക കാര്‍ഡ്, പ്രവാസി ക്ഷേമനിധി പെന്ഷന് രജിസ്ട്രേഷന് ക്യാമ്പിലാണ് പ്രവാസികള്‍ക്ക് ആദരവുകള്‍ നല്‍കിയത്. പഴയകാല ഓർമകളും അനുഭവങ്ങളും പുതിയകാല തലമുറക്കു വേണ്ടി പങ്കുവെച്ചു. പലര്‍ക്കും അത് നവ്യാനുഭവങ്ങളായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ക്യാമ്പില്‍ 150 ഓളം പ്രവാസികള്‍ക്ക് ഇരു കാര്‍ഡുകളുടെയും രജിസ്ട്രേഷന് നടപടികള്‍ ചെയ്ത് നല്കി. 250 ഓളം വ്യത്യസ്ത രാജ്യക്കാരായ ആളുകള്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉപകാരപ്പെടുത്തി.
എന്നാല്‍ 60 വയസ്സിനു മുകളില്‍ പാസ്പോര്ട്ടില് പ്രായം വന്ന പല പ്രവാസികള്‍ക്കും പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വ നടപടികള്‍ പ്രായ തടസ്സം കാരണം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പലരും പണ്ട് ഗള്‍ഫില്‍ വരുന്നതിന് പാസ്പോര്ട്ടില് വയസ്സ് കൂട്ടി നല്കിയവരാണ്. അത്തരം പ്രവാസികള്‍ക്ക് കൂടെ ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രായ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും എല്ലാ പ്രവാസി സംഘടനകളും ഈ കാര്യത്തില്‍ ഒരുമിച്ചു സര്‍ക്കാറിനെ ഉണര്‍ത്താന്‍ മുന്നോട്ട് വരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രവാസികളുടെ ഒപ്പ് ശേഖരിച്ച് കേരള സര്‍ക്കാറിന് നാട്ടില്‍ നിവേദനം നല്‍കുന്നതും കൂട്ടായ്മ ആലോചിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

