പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് മുതിർന്ന പൗരന്മാരെ ആദരിച്ചു
text_fieldsമസ്കത്ത്: അന്തർദേശീയ വയോജന ദിനത്തിന്‍റെ ഭാഗമായി ഒമാനിലെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് മുതിർന്ന പൗരന്മാരെ ആദരിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ് വയോജനങ്ങൾ. രോഗഭീതിക്ക് പുറമെ വീടുകളിൽ ഒറ്റപെടുന്ന അവസ്ഥയും ഇവർ അഭിമുഖീകരിച്ചു. വയോജനങ്ങൾ എന്നും പ്രചോദനവും പ്രതിസന്ധികളെ അതിജീവിക്കാനും ആത്മവിശ്വാസം നേടാനുമുള്ള വഴികാട്ടികളുമാണെന്നും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജെയിംസും, ഓപ്പറേഷൻ മാനേജർ ബിനോയ് സൈമൺ വർഗീസും പറഞ്ഞു.
പ്രായത്തെ അവഗണിച്ചും തങ്ങളുടെ കർമ്മ മണ്ഡലത്തിൽ സജീവമായി നിൽക്കുന്നവർക്കാണ് ആദരം നൽകിയത്. കോവിഡ് പ്രോേട്ടാക്കോൾ നിലനിൽക്കുന്നതിനാൽ ലളിതമായ പരിപാടിയാണ് സംഘടിപ്പിച്ചത്. കോവിഡ് രോഗ ഭീതിയൊഴിഞ്ഞ് നിയന്ത്രണങ്ങൾ മാറുേമ്പാൾ വയോജനങ്ങളുടെ ആരോഗ്യ -മാനസിക ഉല്ലാസത്തിനായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സുബിൻ ജെയിംസും ബിനോയ് സൈമൺ വർഗീസും കൂട്ടിച്ചേർത്തു.

